അന്യ സംസ്ഥാനക്കാരുടെ വാസസ്ഥലത്തു നിന്നും കാനയിലേക്ക് മാലിന്യമൊഴുക്കുന്നതായി പരാതി
പെരുമ്പാവൂര്‍: രായമംഗലം വട്ടക്കാട്ടുപടിയില്‍ സ്ലാബ് ഇടാതെ കിടക്കുന്ന കാനയിലേക്ക് മാലിന്യമൊഴുക്കുന്നതായി പരാതി. ട്രാന്‍സ്പോര്‍ട്ട് റോഡിലെ പ്രധാന ജങ്ഷനിലാണ് കാന തുറസായി കിടക്കുന്നത്.
നിരവധി വ്യാപാര സ്ഥാനങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രധാന ജങ്ഷനാണിത്. സമീപത്തെ ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന നിരവധി വാടക കെട്ടിടങ്ങള്‍ പ്രദേശത്തുണ്ട്. ഇവിടെ നിന്നും കക്കൂസ് മാലിന്യമുള്‍പ്പടെ കാനയിലേക്ക് ഒഴുക്കുന്നതിന് കുഴല്‍ സ്ഥാപിച്ചിരിക്കുകയാണ്.
ദുര്‍ഗന്ധം മൂലം ഇതര സംസ്ഥാനക്കാരൊഴികെ നാട്ടുകാരാരും ഇവിടെ തങ്ങുന്നില്ല. മാലിന്യമൊഴുക്കുന്ന ഇരുനില കെട്ടിട ഉടമയോട് നാട്ടുകാര്‍ നിരവധി തവണ പരാതി പറഞ്ഞിട്ടും മാലിന്യമൊഴുക്ക് തടയാന്‍ തയ്യാറായില്ല. വാര്‍ഡ് മെമ്പര്‍ ഉള്‍പ്പടെ പഞ്ചായത്ത് അധികൃതര്‍ക്കും നിരവധി പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
നിരവധി പ്ലൈവുഡ് കമ്പനികള്‍ ഉള്‍പ്പടെ നിരവധി മര കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലമാണ് വട്ടക്കാട്ടുപടി. അന്യ സംസ്ഥാനക്കാരുടെ ലേബര്‍ ക്യാംപുകള്‍ നിരവധിയുള്ള ഇവിടെ മാലിന്യ നിര്‍മാര്‍ജനത്തിന് സംവിധാനങ്ങളില്ലെന്നാണ് നാട്ടുകാരുടെ പരാതി. യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെയാണ് പ്രദേശത്ത് അനയ സംസ്ഥാനക്കാരുടെ വാസ സ്ഥലങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."