വയല്‍കര ജങ്കാര്‍ സര്‍വീസ് നിര്‍ത്തലാക്കി
നെടുമ്പാശ്ശേരി: വയല്‍കര ജങ്കാര്‍ സര്‍വീസ് നിര്‍ത്തലാക്കിയതോടെ മറ്റ് ഗതാഗത മാര്‍ഗ്ഗങ്ങളില്ലാതെ യാത്രക്കാര്‍ ദുരിതത്തിലായി. പെരിയാറിനു കുറുകെ മാമ്പ്ര കടവില്‍ കുന്നുകര പഞ്ചായത്തിലെ വയല്കരയില് നിന്നും കരുമാല്ലൂര്‍ പഞ്ചായത്തിലെ കോട്ടപ്പുറത്തേക്ക് സര്‍വീസ് നടത്തിയിരുന്ന ജങ്കാറാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ സര്‍വ്വീസ് അവസാനിപ്പിച്ചത്.സാമ്പത്തിക ബാദ്ധ്യത മൂലം സര്‍വ്വീസ് മുന്നോട്ടു കൊണ്ടുപോകാന്‍ നടത്തിപ്പുകാരന് കഴിയാതായതാണ് സര്‍വ്വീസ് അവസാനിപ്പിക്കാന്‍ ഇടയാക്കിയതെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
കരുമാല്ലൂര്‍ പഞ്ചായത്തിന്റ കീഴിലാണ് ജങ്കാര്‍ സര്‍വ്വീസ് നടന്നു വന്നിരുന്നത്.കഴിഞ്ഞ ഏപ്രില്‍ ഒന്നിന് പഞ്ചായത്ത് കരാര്‍ പുതുക്കി നല്‍കേണ്ടതായിരുന്നു.എന്നാല്‍ നിശ്ചയിച്ച ദിവസം ലേലം ചെയ്യാന്‍ ആരും എത്താതിരുന്നതിനാല്‍ തല്ക്കാലം നിലവിലെ കരാറുകാരന് തന്നെ തുടരുകയായിരുന്നു.
15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച സര്‍വ്വീസാണ് ഇപ്പോള്‍ നിശ്ചലമായത്. ജങ്കാര്‍ സര്‍വീസ് നിശ്ചലമായതോടെ ഈ സര്‍വ്വീസിനെ ആശ്രയിച്ച് യാത്ര ചെയ്തിരുന്ന നിരവധി യാത്രക്കാരാണ് കഷ്ടത്തിലായത്. ജങ്കാര്‍ സൗകര്യം മുന്നില്‍ കണ്ട് വയല്‍കര,കുന്നുകര ഭാഗങ്ങളില്‍ നിന്നും കുട്ടികളെ ആലങ്ങാട് ഭാഗത്തുള്ള സ്ക്കൂളുകളില്‍ ചേര്‍ത്ത രക്ഷകര്‍ത്താക്കളും ബുദ്ധിമുട്ടിലായി.ഇനി ഈ കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ എത്തണമെങ്കില്‍ മാഞ്ഞാലി വഴി പത്ത് കിലോമീറ്ററിലേറെ യാത്ര ചെയ്യേണ്ട അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."