HOME
DETAILS

കനത്ത നാശനഷ്ടം: തൊടുപുഴ മേഖലയില്‍ പെരുമഴയും കാറ്റും

  
backup
May 17 2018 | 05:05 AM

%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%a8%e0%b4%be%e0%b4%b6%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%ae

 

 

തൊടുപുഴ: തൊടുപുഴ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഇന്നലെ വൈകീട്ട് മൂന്നുമണിക്കൂറോളം പെയ്ത പെരുമഴയില്‍ വെള്ളപ്പൊക്കവും കനത്ത നാശനഷ്ടവും.
ശക്തമായ ഇടിമിന്നലിന്റേയും കാറ്റിന്റേയും അകമ്പടിയോടെ ഇന്നലെ വൈകീട്ട് 3.45 ഓടെ ആരംഭിച്ച മഴ നഗരത്തിന്റെ വിവിധ പ്രദേശങ്ങളെ വെള്ളക്കെട്ടിലാക്കി. മങ്ങാട്ടുകവല പെട്രോള്‍ പമ്പിനു മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ മഴവെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഓടയിലേക്ക് ഒലിച്ചുപോയി. കോതായിക്കുന്ന്്, ഇടുക്കി റോഡുകളില്‍ ശക്തമായ കാറ്റില്‍ ചെറുമരങ്ങള്‍ പിഴുതുവീഴുകയും ഒടിഞ്ഞുവീഴുകയും ചെയ്തു.
തൊടുപുഴ മാര്‍ക്കറ്റ് റോഡ്, കൈതക്കോട് റോഡ്, മണക്കാട് ജങ്ഷന്‍, കാഞ്ഞിരമറ്റം, മങ്ങാട്ടുകവല, പുളിമൂട്ടില്‍ ജങ്ഷന്‍, വെയര്‍ ഹൗസ് റോഡ് തുടങ്ങിയ ഇടങ്ങളെല്ലാം വെള്ളക്കെട്ടിലായി. നിരവധി കടകളിലാണ് വെള്ളം കയറിയത്. ഇടക്കാട്ട് ബസുമതി സ്റ്റോര്‍, പടിഞ്ഞാറേക്കര ഏജന്‍സീസ് അടക്കം വിവിധ കടകളില്‍ വെള്ളം കയറി വന്‍നഷ്ടം സംഭവിച്ചിട്ടുണ്ട്.
തൊടുപൂഴ മണക്കാട് ജങ്ഷനില്‍ വെള്ളക്കെട്ട് ഒഴിവാക്കാര്‍ ലക്ഷങ്ങള്‍ ചെലവിട്ടാണ് പൊതുമരാമത്ത് വകുപ്പ് നിര്‍മാണം നടത്തിയത്. കലുങ്ക് വീതികൂട്ടി നിര്‍മിച്ചു. റോഡ് ഭാഗം ചെറിയതോതില്‍ ഉയര്‍ത്തുകയും ചെയ്തു.
എന്നാല്‍, ഈ ഭാഗത്തേക്ക് തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍നിന്നടക്കം എത്തുന്ന വെള്ളം സുഗമമായി ഒഴുകുന്നതിനുള്ള വീതി ഓടകള്‍ക്കൊന്നിനുമില്ല. പലപ്പോഴും ഓടയ്ക്കുമുകളില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് സ്ലാബിന്റെ വിടവിലുടെ വെള്ളം റോഡിലെക്കാണ് ഒഴുകുന്നത്. ഇത് വാഹനങ്ങളെയും കാല്‍നട യാത്രക്കാരെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. മുനിസിപ്പല്‍ ഓഫിസിന് എതിര്‍വശത്ത് പാര്‍ക്കിനോടടുത്ത ഭാഗത്തും തൊടുപുഴ റോട്ടറി ജങ്ഷനിലും കാഞ്ഞിരമറ്റം കവലയിലും മൗണ്ട് സീനായ് ആശുപത്രി റോഡിലുമെല്ലാം വെള്ളക്കെട്ട് പതിവാണ്. സ്വകാര്യവ്യക്തികള്‍ ഓടകള്‍ കൈയേറി സ്വന്തമാക്കുന്നതിനെതിരെ മാധ്യമങ്ങളില്‍ പലവട്ടം വാര്‍ത്തകള്‍ വന്നു. കൈയേറ്റത്തിനെതിരെ അധികൃതര്‍ക്ക് നിരവധി പരാതികളും കിട്ടി. എന്നാല്‍, ഫലപ്രദമായ ഒരു നടപടിയുമുണ്ടാകാതിരുന്നത് കൈയേറ്റക്കാര്‍ക്ക് സൗകര്യമായി.
റോഡ് കൈയേറിയുള്ള നിര്‍മാണങ്ങള്‍ പൊളിച്ചും ഓടകളിലേക്ക് ഇറക്കിയുള്ള നിര്‍മാണങ്ങള്‍ ഒഴിവാക്കിയും ശക്തമായ നടപടിയുമായി നഗരസഭാ അധികൃതര്‍ രംഗത്തുവന്നില്ലെങ്കില്‍ ചെറിയ മഴയ്ക്കുപോലും നഗരം വെള്ളക്കെട്ടിലാവുന്ന സ്ഥിതിയാണുണ്ടാവുക.വെള്ളക്കെട്ടുണ്ടാക്കുന്ന പ്രദേശങ്ങളിലെ ഓടകളില്‍ നിന്ന് നഗരസഭയുടെ ശുചീകരണവിഭാഗം മണ്ണും ചളിയും മാലിന്യങ്ങളും നീക്കിയിരുന്നെങ്കിലും നഗരത്തിന് വെള്ളക്കെട്ട് ഭീഷണിയായി തുടരുകയാണ്. ഇന്നലെ പെയ്ത മഴയിലും പല ഓടകളും നിറഞ്ഞുകവിഞ്ഞാണ് വെള്ളം റോഡുകളിലേക്കു വ്യാപിച്ചത്. മഴവെള്ളം യഥേഷ്ടം ഒഴുകുന്നതിന് സൗകര്യപ്രദമായ തരത്തില്‍ വീതിയുണ്ടായിരുന്ന ഓടകള്‍ പലതും കൈയേറ്റത്തിന്റെ ഫലമായി ഇടുങ്ങിപ്പോയി. പട്ടണത്തിന്റെ പ്രാന്തപ്രദേശങ്ങളിലുണ്ടായിരുന്ന വയലുകളിലെല്ലാം ബഹുനില കെട്ടിടങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെ സ്‌കൂളിന് നേരെ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍; 22 മരണം 

International
  •  3 months ago
No Image

19കാരന്റെ ജീവനെടുത്തത് ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവ്;  പ്രതിയില്‍നിന്ന് നേരത്തെയും ഭീഷണിയുണ്ടായിരുന്നെന്ന് യുവാവിന്റെ ബന്ധുക്കള്‍

Kerala
  •  3 months ago
No Image

പൂരം അട്ടിമറി; ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ല: വി.എസ് സുനില്‍കുമാര്‍

Kerala
  •  3 months ago
No Image

സിദ്ദീഖിനെതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായി അന്വേഷണസംഘം 

Kerala
  •  3 months ago
No Image

റാമല്ലയിലെ അല്‍ ജസീറ ഓഫിസില്‍ ഇസ്‌റാഈല്‍ റെയ്ഡ്, അക്രമം,കണ്ണീര്‍ വാതക പ്രയോഗം, വെടിയൊച്ച;  അടച്ചു പൂട്ടാനും ഉത്തരവ്

International
  •  3 months ago
No Image

തൃശൂര്‍ പൂരം കലങ്ങിയതില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് എ.ഡി.ജി.പി അന്വേഷണ റിപ്പോര്‍ട്ട് 

Kerala
  •  3 months ago
No Image

1987: ഒരു തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഓർമയിൽ കശ്മിർ

National
  •  3 months ago
No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago