ജെ.സി.ബി മോഷ്ടാവ് പിടിയില്‍
കിളിമാനൂര്‍: ജെ.സി.ബി മോഷ്ടിച്ചു കൊണ്ടുപോയി വ്യാജമായി ആര്‍.സി ബുക്ക് നിര്‍മ്മിച്ച് മറിച്ച് വില്‍പ്പന നടത്തുവാന്‍ ശ്രമിച്ച വിരുതന്‍ അറസ്റ്റില്‍. തെന്മല ഒറ്റക്കല്ല് നജി മന്‍സിലില്‍ നജീബി (33) നെയാണ് കിളിമാനൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
ഈ മാസം പതിനൊന്നിന് വെളുപ്പിന് കിളിമാനൂര്‍ എസ്.എന്‍ തിയറ്ററിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ജെ.സി.ബികളില്‍ ഒന്നിനെ കടത്തി കൊണ്ട് പോയി നമ്പര്‍ മാറ്റിയ ശേഷം വ്യാജ ആര്‍സി ബുക്ക് ഉണ്ടാക്കി തമിഴ്‌നാട്ടില്‍ വില്‍പ്പന നടത്തുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതിയെ പിടികൂടിയത്. കെ.എസ്.ടി.പി റോഡ് പണിക്കു വേണ്ടി വാടകക്ക് നല്‍കി വന്നിരുന്നതാണ് തിരുവനന്തപുരം അമ്പലമുക്ക് സ്വദേശി ബിനുകുമാറിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 21 എ 4459 രജിസ്റ്റേഷന്‍ നമ്പര്‍ ഉള്ള ജെ.സി.ബി. ബിനുവിന്റെ അടുത്ത ബന്ധുവിന്റെ പേരിലുള്ളതാണ് വണ്ടി.
പണികഴിഞ്ഞ് മൂന്ന് ജെ.സി.ബികളും രണ്ടു ടിപ്പര്‍ ലോറികളും ഇട്ടിരുന്നതില്‍ നിന്നാണ് ഒന്ന് കടത്തിക്കൊണ്ടു പോയത്. സംസ്ഥാനത്ത് അപൂര്‍വമായിട്ടാണ് ജെ.സി.ബി മോഷണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പാലോട്,തെന്മല, കുളത്തൂപ്പുഴ, കൊല്ലം ഈസ്റ്റ് എന്നിവിടങ്ങളില്‍ നജീബിനെതിരെ കേസുള്ളതായി പൊലിസ് പറഞ്ഞു.
ചന്ദന മോഷണ കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. റൂറല്‍ എസ്.പിയുടെ നിര്‍ദേശ പ്രകാരം ആറ്റിങ്ങല്‍ എ.എസ്.പി ആദിത്യയും കിളിമാനൂര്‍ സി.ഐ പ്രദീപ് കുമാറും കിളിമാനൂര്‍ എസ്.ഐ വി. ബൈജുവും എ.എസ്.ഐമാരായ ഉദയന്‍, ഷാജി, എച്ച് സി മാരായ താജുദ്ദീന്‍, നസറുള്ള എന്നിവര്‍ ശാസ്ത്രീയമായി നടത്തിയ കൂട്ടായ ശ്രമമാണ് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടാനും ജെ.സി.ബി കണ്ടെടുക്കാനും കഴിഞ്ഞത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."