ആശാപ്രവര്‍ത്തകര്‍ക്ക് അധിക ജോലി നല്‍കുന്നതായി പരാതി പരിപാടികളില്‍ ആളെക്കൂട്ടാനും ഇവരെ നിയോഗിക്കുന്നു
കരുനാഗപ്പള്ളി: ആശാ പ്രവര്‍ത്തകര്‍ക്ക് തുശ്ചമായ വേതനത്തില്‍ അധിക ജോലി നല്‍കുന്നതായി പരാതി. അതാത് വാര്‍ഡുകളില്‍ ഗര്‍ഭിണികളുടേയും കുട്ടികളുടേയും ആരോഗ്യ സംരക്ഷണവും വൃദ്ധജന പരിപാലനവുമാണ് ഇവരുടെ ജോലിയെങ്കിലും പൊതുപരിപാടികള്‍ക്ക് ആളെക്കൂട്ടാനും മറ്റുമൊക്കെ ഇവരെ നിയോഗിക്കുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
ചില പൊതുപരിപാടികളില്‍ സദസ്യരായി വന്നിരിക്കാനും ഇവരോട് മേലധികാരികള്‍ ആവശ്യപ്പെടുന്നുണ്ടത്രേ. മഴക്കാലമായതോടെ ക്ലോറിനേഷനും, കൊതുക് നിവാരണ പദ്ധതികളും ഇവരെയാണ് ഏല്‍പ്പിക്കുന്നത്.
അതേ സമയം ജോലിക്കനുസരിച്ചുള്ള വേതനം ഇവര്‍ക്കു ഇതുവരെയും ലഭിച്ചിട്ടില്ല. പ്രതിമാസം ആയിരം രൂപ മാത്രമാണ് ലഭിക്കുന്നത്.എല്ലാമാസവും കൃത്യമായി വര്‍ക്ക് ഡയറി നല്‍കിയെങ്കില്‍ മാത്രമേ ശമ്പളം നല്‍കുകയുള്ളു. വര്‍ഷങ്ങളായി സ്ത്യുതര്‍ഹമായ നിലയില്‍ സേവനം ചെയ്തിട്ടും ശമ്പള വര്‍ധനവ് ഉള്‍പ്പെടയുള്ള യാതൊന്നും നല്‍കിയിട്ടില്ല. ഇവര്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിനോട് ത്രിതല പഞ്ചായത്തുകളും സര്‍ക്കാരും നിസ്സംഗത പുലര്‍ത്തുകയാണ്.
എസ്.എസ്.എല്‍.സി. മുതല്‍ ബിരുദാനന്തരബിരുദ യോഗ്യതയുള്ളവര്‍ വരെ ആശാ പ്രവര്‍ത്തകരായി ജോലി നോക്കുന്നുണ്ട്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."