'നിഷാന്‍' റമദാന്‍ പ്രഭാഷണം 19, 20, 21 തിയ്യതികളില്‍
വല്ലപ്പുഴ: വല്ലപ്പുഴ ദാറുന്നജാത്ത് പൂര്‍വവിദ്ധ്യാര്‍ഥി സംഘടന നിഷാന്‍ സംഘടിപ്പിക്കുന്ന രണ്ടാം റമദാന്‍ പ്രഭാഷണം 19, 20, 21 ദിവസങ്ങളിലായി കാലത്ത് പത്ത് മണി മുതല്‍ വല്ലപ്പുഴ യത്തീംഖാന ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. 19ന് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയലെക്കിടി ഉദ്ഘാടനം നിര്‍വഹിക്കും. സ്വാഗത സംഘം ചെയര്‍മാന്‍ പി.കെ മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും. റഹ്മത്തുള്ള ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തും. 20ന് സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് കെ.പി.സി തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. ദാറുന്നജാത്ത് വൈസ് പ്രസിഡന്റ് എം.കെ മാനു മുസ്‌ലിയാര്‍ അധ്യക്ഷനാകും. സ്വാലിഹ് ഹുദവി തൂത പ്രഭാഷണം നടത്തും.
സമാപന ദിവസം കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം നിര്‍വഹിക്കും. ദാറുന്നജാത്ത് വര്‍ക്കിങ് പ്രസിഡന്റ് പി.കെ ആറ്റക്കോയ തങ്ങള്‍ അധ്യക്ഷനാകും. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി പ്രഭാഷണം നിര്‍വഹിക്കും. പരിപാടിയുടെ വിജയത്തിന്‍ വേണ്ടി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
ഭാരവഹികള്‍: സയ്യിദ് കെ.പി.സി തങ്ങള്‍ (മുഖ്യ രക്ഷാധികാരി ), പി.കെ ആറ്റക്കോയ തങ്ങള്‍, പി.പി വീരാന്‍ ഹാജി, കളത്തില്‍ മൊയ്തുട്ടി ഹാജി, സി.ടി ഇബ്രാഹീം ഹാജി, എം.കെ മാനു മുസ്‌ലിയാര്‍, മമ്മി ഹാജി, അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍, ജി.എം സ്വലാഹുദ്ദീന്‍ ഫൈസി, കളത്തില്‍ കമ്മ ഹാജി, മുസ്തഫ ഫൈസി, സി.പി അബൂബക്കര്‍ മുസ്‌ലിയാര്‍ (രക്ഷാധികാരികള്‍), പി.കെ മുത്തുക്കോയ തങ്ങള്‍ (ചെയര്‍), ഇ.കെ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ (വര്‍.ചെയര്‍), എന്‍.കെ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, ഇ.കെ കോയ കുട്ടി മാസ്റ്റര്‍, എന്‍.കെ മൊയ്തു കുട്ടി ഹാജി, അഡ്വ. മുഹമ്മദലി മാറ്റാംതടം, എം.ടി മുഹമ്മദലി ഫൈസി, കളത്തില്‍ ദാവൂദ് ഹാജി, തിരുണ്ടിക്കല്‍ യൂസഫ്, ഇ.കെ ബാവ, കെ. ആലിപ്പു ഹാജി, മേലേതില്‍ ഹനീഫ, സി.കെ അബ്ദുറഹ്മാന്‍ ഹാജി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഹുദവി, ശമീര്‍ ഹുദവി മേല്‍മുറി, സയ്യിദ് ഹാഷിം തങ്ങള്‍ ഹുദവി, സയ്യിദ് മുഈനുദ്ധീന്‍ തങ്ങള്‍ ഹുദവി (വൈ.ചെയര്‍), സഈദുദ്ധീന്‍ ഹുദവി വല്ലപ്പുഴ (ജന.കണ്‍വീനര്‍), എന്‍.കെ ഹബീബുല്ല മാസ്റ്റര്‍ (വര്‍.കണ്‍വീനര്‍), കെ. ബഷീര്‍, മുസ്തഫ ഫൈസി, എന്‍. ഹസീബ്, സി.പി ശിഹാബ്, സലിം, മുസ്തഫ മൗലവി, നിസാം ഹുദവി, നസ്രത്ത് അമീന്‍ ഹുദവി, മുര്‍ഷാദ് ഹുദവി, മഹ്‌റൂഫ് ഹുദവി, റാഫിഖ് ഹുദവി, അബ്ദുല്‍ഹഖ് ഹുദവി, റഹൂഫ് വെട്ടിച്ചിറ(ജോ.കണ്‍വീ), കളത്തില്‍ കബീര്‍ ഹാജി (ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."