പഴഞ്ഞി ചിറ്റംകുളം വൃത്തിയാക്കാല്‍ പുരോഗമിക്കുന്നു
.
പെരുമ്പിലാവ് : ചരിത്രമുറങ്ങുന്ന ചിറ്റംകുളത്തിനു പുനര്‍ജീവന്‍ നല്‍കി വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കുളത്തില്‍ അടിഞ്ഞു കൂടിയ മണ്ണെടുത്തു മാറ്റുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ തൊഴിലുറപ്പു പദ്ധതിയിലാണു പണി തുടങ്ങിയത്. ഇപ്പോള്‍ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചാണു കുളം വൃത്തിയാക്കുന്നത്. കുളത്തിനു ചുറ്റും കരിങ്കല്ല് കൊണ്ടു കെട്ടി സംരക്ഷിക്കുകയും ചെയ്യും. പതിറ്റാണ്ടുകള്‍ക്കു മുമ്പു അടക്ക മാര്‍ക്കറ്റിലേക്കു പൊന്നാനിയില്‍ നിന്നും മറ്റും അടക്ക കൊണ്ടു വന്നിരുന്നതു ചിറ്റംകുളത്തിനു സമീപത്തെ തോട്ടിലൂടെ വഞ്ചിയിലായിരുന്നു.
ചിറ്റംകുളത്തിനു സമീപം ഇറക്കി കാളവണ്ടിയിലും മറ്റുമാണു അടക്കയും മറ്റും മാര്‍ക്കറ്റിലേക്കു കൊണ്ടു പോയിരുന്നതെന്നു പഴമക്കാര്‍ പറയുന്നു. എന്നാല്‍ റോഡ് വികസനത്തോടെ വഞ്ചിയിലൂടെയുള്ള അടക്ക വരവ് കുറഞ്ഞു. മെല്ലെ ചിറ്റംകുളവും നാശത്തിന്റെ വക്കിലായി. ആദ്യഘട്ടത്തില്‍ അഞ്ചു ലക്ഷം രൂപ ചെലവിട്ടാണു കുളം നവീകരിക്കുന്നത്. കുളത്തിലെ മണ്ണെടുപ്പ് ആഴവും വീതിയും കൂട്ടിയതോടെ ഇവിടെ കൃഷിക്കാവശ്യമുള്ള വെള്ളം സംഭരിക്കാന്‍ കഴിയും. സമീപത്തെ ചിറ്റത്താഴം കോള്‍പടവിലേക്കു വെള്ളം എത്തിക്കാനും മറ്റും ഈ കുളത്തിന്റെ നവീകരണത്തോടെ കഴിയുമെന്നു പഞ്ചായാത്തംഗം എ.വൈ ഹമീദ് പറഞ്ഞു. കുളത്തിനു ചുറ്റും നവീകരിച്ചു വയോജനങ്ങല്‍ക്കായി ഇരിപ്പിടവും മറ്റും നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ പഞ്ചായത്തില്‍ നിവേദനം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."