വിദേശ വിനോദ സഞ്ചാരിയെ ആക്രമിച്ച് പണം കവര്‍ന്ന കേസിലെ ഒന്നാംപ്രതി അറസ്റ്റില്‍
അമ്പലപ്പുഴ: വിദേശ വിനോദ സഞ്ചാരിയെ ആക്രമിച്ച് പണം കവര്‍ന്ന കേസിലെ ഒന്നാംപ്രതി അറസ്റ്റില്‍. പുന്നപ്ര വടക്ക് പഞ്ചായത്ത് പത്താം വാര്‍ഡില്‍ രണ്ടുതൈ വീട്ടില്‍ കാകല്‍ മനു എന്നു വിളിക്കുന്ന മനു ധ47പ നെയാണ് പുന്നപ്ര എസ്.ഐ ഇ.ഡി ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 21-ാം തീയതി രാത്രി 10.30 ഓടെയായിരുന്നു സംഭവം.
ഡെന്‍മാര്‍ക്ക് സ്വദേശിയായ ജേക്കബ് ഫെസല്‍ വിനോദ സഞ്ചാരത്തിനായി തിരുവനന്തപുരത്ത് എത്തുകയും പിന്നീട് സൈക്കിള്‍ മാര്‍ഗം ആലപ്പുഴയിലേയ്ക്ക് വരുന്നുവഴി പുന്നപ്ര പറവൂര്‍ ഭാഗത്തുവെച്ച് ഒന്നാം പ്രതിയായ കാകന്‍ മനു, രണ്ടും മൂന്നും പ്രതികളായ പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ പണിക്കന്‍ വേലിവീട്ടില്‍ വിഷ്ണു, വെളിന്തറ വീട്ടില്‍ ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് ജേക്കബിനെ അടിച്ചുവീഴ്ത്തിയശേഷം പണമടങ്ങിയ ബാഗ് അപഹരിക്കുകയായിരുന്നു.
അന്നുതന്നെ വിഷ്ണുവിനേയും ഫൈസലനേയും പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും സംഭവസ്ഥലത്തുനിന്നും ഒന്നാംപ്രതിയായ മനു ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഒളിവില്‍കഴിഞ്ഞ മനുവിനെ ഇന്നലെ വൈകിട്ട് പുന്നപ്ര മാര്‍ക്കറ്റ് ജംഗ്ഷന് സമീപത്തുനിന്നുമാണ് പിടികൂടിയത്. പുന്നപ്ര സ്റ്റേഷനിലെ പോലീസുകാരെ മര്‍ദ്ദിച്ച കേസുള്‍പ്പെടെ പന്ത്രണ്ടോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മനു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."