കായംകുളം നഗരത്തില്‍ പൂവാല ശല്യം; കണ്ടില്ലെന്ന് നടിച്ച് പൊലിസ്
കായംകുളം: പൂവാലന്മാര്‍ നഗരത്തില്‍ അഴിഞ്ഞാടിയിട്ടും കായംകുളം കനീസ കടവ് പാലം, പ്രതാങ്മൂട് ജംഗ്ഷന്‍, ഒ.എന്‍.കെ. ജംഗ്ഷന്‍. എം.എസ്. എം. ഹൈസ്‌കൂള്‍ എന്നിവടങ്ങളിലാണ് പൂവാലശല്യം രൂക്ഷമായിരിക്കുന്നത്.
പെണ്‍കുട്ടികളെ തടഞ്ഞുനിര്‍ത്തുകയും അസഭ്യം പറയുകയും, കയ്യേറ്റം ചെയ്യുന്നതും ഇവിടെ നിത്യസംഭവമാണ്. കഴിഞ്ഞദിവസം കനീസകടവ് പാലത്തിന് സമീപം വെച്ച് എട്ടംഗ പൂവാലന്മാര്‍ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി കരണത്തടിയ്ക്കുകയും തള്ളിയിടുകയും ചെയ്തു.
ഇതുചോദിക്കാന്‍ വന്ന സഹോദരനെയും സുഹൃത്തിനേയും സംഘം മര്‍ദ്ദിച്ചവശരാക്കി. ഇവര്‍ ഇപ്പോഴും ചികിത്സയിലാണ്. ഈ പൂവാലന്മാരെ നാട്ടുകാര്‍ കൈകാര്യം ചെയ്യുകയും ചെയ്തു. പൂവാലന്മാര്‍ക്കെതിരെ നിരവധിതവണ പരാതി നല്‍കിയിട്ടും പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കഴിഞ്ഞദിവസം മര്‍ദ്ദനമേറ്റ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പെട്ടിട്ടുള്ള ഇവരെ സഹായിക്കുന്ന തരത്തിലുള്ള നീക്കമാണ് പോലീന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."