HOME
DETAILS
MAL
നഗരമധ്യത്തിലെ കുഴി അപകടഭീഷണിയുയര്‍ത്തുന്നു
backup
May 17 2018 | 08:05 AM
കാഞ്ഞങ്ങാട്: നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള കുഴി അപകടഭീഷണിയുയര്‍ത്തുന്നു. കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിനടുത്ത് ജനത്തിരക്കേറിയ ഭാഗത്താണ് കുഴിയുള്ളത്. നൂറുക്കണക്കിനാളുകളാണ് ദിനംപ്രതി ഇതിന്നടുത്തുകൂടി നടന്നു പോകുന്നത് . ഇങ്ങനെ ഒരു കുഴിയുള്ള കാര്യം സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോര്‍ഡും ഇവിടെ സ്ഥാപിച്ചിട്ടുമില്ല. തന്മൂലം സ്ത്രീകളും കുട്ടികളും നടന്നു വരുമ്പോള്‍ കുഴിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനായി തങ്ങള്‍ ഇവിടെ സ്ഥിരം നില്‍ക്കേണ്ട അവസ്ഥയാണെന്ന് സമീപത്തെ കടയുടമകള്‍ പറയുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."