വിദ്യാര്‍ഥികള്‍ പൊതുവിദ്യാലയങ്ങളിലേക്ക്; പദ്ധതിയുമായി നീലേശ്വരം നഗരസഭ
നീലേശ്വരം: വിദ്യാര്‍ഥികളെ പൊതു വിദ്യാലയങ്ങളിലെത്തിക്കാന്‍ നീലേശ്വരം നഗരസഭ പദ്ധതികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് കാംപയിന് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
ചെയര്മാന് കെ.പി ജയരാജന്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി മുഹമ്മദ് റാഫി എന്നിവരാണ് ഇതിനു നേതൃത്വം നല്‍കുന്നത്. വാര്‍ഡ് കൗണ്‍സിലര്‍മാര്‍, സ്കൂള്‍ അധികൃതര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരും സംഘത്തിലുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളുടെ വികസനത്തിനാവശ്യമായ പദ്ധതികള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ നഗരസഭ ആരംഭിച്ചിരുന്നു.
മുഴുവന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെയും ഒന്നു മുതല്‍ നാലുവരെയുള്ള ക്ലാസുകള്‍ സ്മാര്‍ട്ട് ക്ലാസുകളാക്കി മാറ്റി. ഈ വര്‍ഷം മുഴുവന്‍ സ്കൂളുകളിലെയും ക്ലാസ് മുറികളില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിക്കാന്‍ മൂന്നു ലക്ഷം രൂപയും യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഡിക്ഷണറി നല്‍കുന്നതിന് ഏഴു ലക്ഷം രൂപയും മൈക്ക് സെറ്റ് സ്ഥാപിക്കുന്നതിനു മൂന്നു ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.
കൂടാതെ എയ്ഡഡ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാലയങ്ങളിലും ടോയ്ലറ്റുകളും സ്ഥാപിക്കും. ഇതിനായി പത്തുലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."