ഫര്‍ണിച്ചറുകള്‍ ഇടനാഴിയില്‍; ദുരിതം പേറി പൊതുജനം
കാസര്‍കോട്: ഉപയോഗശൂന്യമായതും അല്ലാത്തതുമായ ഫര്‍ണിച്ചറുകള്‍ ഇടനാഴിയില്‍ തള്ളിയതിനെ തുടര്‍ന്ന് നടന്നു പോകാന്‍ പോലും പ്രയാസം അനുഭവിക്കുകയാണ് ജനം. കാസര്‍കോട് വിദ്യാനഗറിലുള്ള സിവില്സ്റ്റേഷന് കെട്ടിടത്തിലെ ഇടനാഴിയിലാണ് ഫര്‍ണിച്ചറുകളുടെ കൂമ്പാരം തള്ളിയിരിക്കുന്നത്.
സിവില്‍ സ്റ്റേഷന് കെട്ടിടത്തിലെ ഒന്ന്, രണ്ട് നിലകളിലുള്ള ഇടനാഴിയിലാണ് മേശ, കസേര, അലമാര തുടങ്ങിയ വിവിധ ഫര്‍ണിച്ചറുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. ഇതിനു പുറമെ വിവിധ ഓഫിസുകളിലെ കേടായ കംപ്യൂട്ടറുകളും അനുബന്ധ സാധനങ്ങളും കെട്ടിടത്തിലെ കോണിപ്പടിമുതല് വിവിധ ഭാഗങ്ങളില്‍ തള്ളിയിരിക്കുകയാണ്.
ഓഫിസുകളില്‍നിന്ന് ഒഴിവാക്കപ്പെടുന്ന ഫര്‍ണിച്ചറുകളും മറ്റും സൂക്ഷിക്കാന്‍ സിവില്‍ സ്റ്റേഷന് കോമ്പൗണ്ടില്‍ യഥേഷ്ടം സ്ഥലം ഉണ്ടെങ്കിലും ഇത്തരം ഭാഗങ്ങളിലേക്ക് ഇവ മാറ്റി വെക്കാന്‍ ബന്ധപ്പെട്ട ഓഫിസ് ജീവനക്കാര്‍ തയാറാുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്.
ഇതിനു പുറമെ വിവിധ ഫയലുകളും ഇടനാഴിലെ മേശക്കു മുകളിലും മറ്റു അട്ടിയായിവച്ച നിലയിലുമാണ്.
സിവില്‍ സ്റ്റേഷന് കെട്ടിടത്തില്‍നിന്നു മാറി കാസര്‍കോട് നഗരത്തിലെ മറ്റൊരു കെട്ടിടത്തിലേക്കു മാറിപ്പോയ ഒരു ഓഫിസിനു മുന്നിലും ആളുകള്‍ക്കു നടന്നു പോകാന്‍ പോലും ഈ രീതിയില്‍ ഫര്‍ണിച്ചറുകളും മറ്റും കൂട്ടിയിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."