നജീബ് റസാഖിന്റെ വീട്ടില്‍ പൊലിസ് റെയ്ഡ്
ക്വലാലംപൂര്‍: മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിന്റെ വീട്ടില്‍ പൊലിസ് റെയ്ഡ്. റെയ്ഡിനായി നിരവധി പൊലിസ് വാഹനങ്ങളാണ് നജീബ് റസാഖിന്റെ വീട്ടിലേക്ക് എത്തിയതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വസതിയില്‍ റെയ്ഡ് നടത്തിയെന്ന കാര്യം പൊലിസ് സ്ഥിരീകരിച്ചെങ്കിലും അവര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
നജീബ് റാസാഖിനെതിരേയുള്ള അഴിമതി കേസുകളില്‍ പുനഃപരിശോധന നടത്തുമെന്ന് പ്രധാനമന്ത്രി മാഹാതീര് മുഹമ്മദ് പറഞ്ഞിരുന്നു.
രാജ്യംവിടാനായി നജീബ് റസാഖ് കഴിഞ്ഞയാഴ്ച ശ്രമം നടത്തിയെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കിയില്ല.
സര്‍ക്കാര്‍ പദ്ധതികളിലെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് നജീബ് റസാഖിനെതിരേ അഴിമതി ആരോപണങ്ങളുണ്ട്.
മെയ് ഒന്‍പതിന് നടന്ന മലേഷ്യയിലെ പൊതു തെരഞ്ഞെടുപ്പില്‍ നജീബ് റസാഖിന്റെ ബാരിസന്‍ നാഷനല്‍ സഖ്യം വന്‍പരാജയം നേരിട്ടിരുന്നു.
മഹാതീര്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സഖ്യമാണ് അധികാരത്തിലേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."