പാന്‍കാര്‍ഡ് കിട്ടാന്‍ രണ്ടുമാസം
ചക്കരക്കല്‍: അപേക്ഷ നല്കി രണ്ടു മാസം കഴിഞ്ഞിട്ടും പാന്‍ കാര്‍ഡ് ലഭിക്കാത്തതിനാല്‍ ഉപഭോക്താക്കള്‍ വലയുന്നു.
ഇതുകാരണം പട്ടാളത്തില്‍ ഉള്‍പ്പെടെ ജോലിയില്‍ പ്രവേശിക്കാനുള്ള നിരവധി പേരാണ് ബുദ്ധിമുട്ടിലാകുന്നത്. ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നെങ്കിലും കാര്‍ഡ് വേഗത്തില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്തതാണ് മാസങ്ങളോളം വൈകാന്‍ കാരണം.
നേരത്തെ അപേക്ഷിച്ച് പത്ത് ദിവസത്തിനുള്ളിലാണ് കാര്‍ഡ് ലഭിച്ചിരുന്നത്. അപേക്ഷകര്‍ക്ക് അനുവദിച്ച പാന്‍ നമ്പര്‍ പതിനാല് ദിവസം കൊണ്ട് നേരത്തെ വെബ്സൈറ്റില്‍ നിന്നു ലഭിക്കുമായിരുന്നു. എന്‍.എസ്.ഡി.എല്‍, യു.ടി.ഐ തുടങ്ങി രണ്ട് ഏജന്‍സികളാണ് പാന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത്. തിരക്കു കാരണം മണിക്കുറുകളോളം കൃൂനിന്നാണ് ഉപഭോക്താക്കള്‍ അപേക്ഷകള്‍ നല്‍കുന്നത്. പതിനായിരക്കണക്കിന് അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളത്. പുതിയ വാഹനം വാങ്ങല്‍, ഭൂമിയുടെ രജിസ്ട്രേഷന്, വിദ്യാഭ്യാസ വായ്പ തുടങ്ങിയവയ്ക്കെല്ലാം ഇപ്പോള്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. സ്വര്‍ണ വായ്പ പുതുക്കാനും ബാങ്കില്‍ പുതിയ അക്കൗണ്ട് ആരംഭിക്കാനും പാന്‍ കാര്‍ഡിന് ആവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."