ധനകാര്യ കമ്മിഷന്‍ വ്യവസ്ഥകള്‍ ആറ് സംസ്ഥാനങ്ങള്‍ രാഷ്ട്രപതിയെ കണ്ടു
ന്യൂഡല്‍ഹി: 15ാം ധനകാര്യ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ ഭേദഗതിചെയ്യണമെന്നാവശ്യപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ആറു സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ചു.
സംസ്ഥാനങ്ങള്‍ക്കുള്ള ധനവിഹിതം വെട്ടിക്കുറയ്ക്കാന്‍ പ്രേരിപ്പിക്കുന്ന വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുക, റവന്യൂകമ്മി നികത്താനുള്ള പ്രത്യേക ഗ്രാന്റ് നല്‍കാതിരിക്കാനുള്ള നീക്കം റദ്ദ് ചെയ്യുക, വായ്പയെടുക്കുന്നതിനുള്ള നിബന്ധനകള്‍ ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനവും മന്ത്രിമാര്‍ രാഷ്ട്രപതിക്കു കൈമാറി.
കേരളത്തിനുപുറമെ ബംഗാള്‍, ആന്ധ്രാപ്രദേശ്, ഡല്‍ഹി, പുതുച്ചേരി, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള ധനമന്ത്രിമാരാണ് സംഘത്തിലുണ്ടായിരുന്നത്. ഈ വിഷയത്തില്‍ ദക്ഷിണേന്ത്യന്‍ ധനമന്ത്രിമാരുടെ യോഗം കഴിഞ്ഞമാസം കേരളം വിളിച്ചുചേര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."