കാര്‍ഷിക മേഖലയെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നു: ചെന്നിത്തല
മട്ടന്നൂര്‍: കാര്‍ഷിക മേഖലയെ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും അവഗണിക്കുകയാണെന്നും കാര്‍ഷിക കടാശ്വാസ പദ്ധതി മരവിപ്പിച്ചതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം മട്ടന്നൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ന്യായവില കിട്ടാത്ത സ്ഥിതിയാണുള്ളത്.
ജനങ്ങള്‍ കൃഷി മേഖലയിലേക്ക് തിരിച്ചു വരണം. എന്നാല്‍ മാത്രമേ ഭക്ഷ്യ ഉത്പാദനരംഗത്ത് മുന്നേറ്റമുണ്ടാക്കാന്‍ കഴിയുകയുള്ളു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണം പരാജയമാണെന്നും ക്രമസമാധാനം തകര്‍ന്നതായും ചെന്നിത്തല പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.സി വിജയന്‍ അധ്യക്ഷനായി.
സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്പകവാടി കര്‍ഷക സന്ദേശം നല്‍കി. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, എം നാരായണന്‍കുട്ടി, പ്രൊഫ.എ.ഡി മുസ്തഫ, റിജില്‍ മാക്കുറ്റി, വി.ആര്‍ ഭാസ്‌കരന്‍, ചന്ദ്രന്‍ തില്ലങ്കേരി, ബാലന്‍ പൊറോറ, ടി.വി രവീന്ദ്രന്‍, കൂലോത്ത് ശ്രീധരന്‍ സംസാരിച്ചു. തുടര്‍ന്ന് സെമിനാര്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."