നവകേരള പരിപാടികളുടെ പ്രഖ്യാപനം നടത്തി
കൊപ്പം: വിളയൂര്‍ പഞ്ചായത്തിലെ നവകേരള പരിപാടികള്‍ പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുരളി പ്രഖ്യാപനം നടത്തി. പേരടിയൂര്‍ സ്കൂളില്‍ നടന്ന പരിപാടിയില്‍ 2500 വീടുകള്‍ക്കുള്ള ജൈവ കൃഷി വിത്തു വിതരണത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ. കൃഷ്ണകുമാരി അധ്യക്ഷയായി. 2500 വീടുകള്‍ക്ക് ഓരോ വാര്‍ഡുകളിലുമുള്ള കുടുംബശ്രീ യൂനിറ്റുകള്‍ മുഖേനയാണ് വിതരണം നടത്തുക.
കൃഷി ഓഫിസര്‍ വി.പി.സിന്ധു പദ്ധതി വിശദീകരിച്ചു. നീലടി സുധാകരന്, ഹംദ നൗഫല്‍, കെ കൃഷ്ണന്‍കുട്ടി , സുബൈദ ഇസ്ഹാക്, ഷീജ, അഹമ്മദ് കുഞ്ഞി, ഷാജി, സൗമ്യ, കൃഷ്ണന് നമ്പൂതിരി , അബു ഹാജി എന്നിവര്‍ പ്രസംഗിച്ചു.
അസി. കൃഷി ഓഫിസര്‍ സക്കീര്‍ ഹുസൈന്, കൃഷി അസിസ്റ്റന്റ് ജീന, സി.ഡി.എസ് ചെയര്‍ പേഴ്സണ്‍ ഗീത, ഷിജില, പാടശേഖര സമിതി സെക്രട്ടറിമാര്‍ എന്നിവര്‍ വിത്തു വിതരണത്തിന് നേതൃത്വം നല്കി. എ.കെ. ഉണ്ണി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി സുരേഷ് ബാബു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."