റോളര്‍ സ്‌കേറ്റിങ് പരിശീലനത്തിന് ബാങ്ക്ട്രാക് സ്‌കേറ്റിങ് റിങ്ക് നിര്‍മിക്കണം: കെ.ആര്‍.എസ്.എ
കൊല്ലം: റോളര്‍ സ്‌കേറ്റിങ് പരിശീലനത്തിനും മത്സരത്തിനുമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ബാങ്ക്ട്രാക് സ്‌കേറ്റിങ് റിങ്ക് നിര്‍മിക്കാന്‍ സര്‍ക്കാരും സ്‌പോര്‍ട്‌സ് കൗണ്‍സിലും നടപടികളെടുക്കണമെന്ന് കേരള റോളര്‍ സ്‌കേറ്റിങ് അസോസിയേഷന്‍ സംസ്ഥാന വാര്‍ഷിക യോഗം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ബാങ്ക്ട്രാക് സ്‌കേറ്റിങ് റിങ്ക് ഇല്ലാത്തതു കാരണം ദേശീയ അന്തര്‍ദേശീയ സ്പീഡ് സ്‌കേറ്റിങ് മത്സരങ്ങളില്‍നിന്ന് കേരളം പിന്നോക്കം പോകുന്നതായി യോഗം വിലയിരുത്തി.അഞ്ചുവര്‍ഷം മുന്‍പ് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച റോളര്‍ സ്‌കേറ്റിങ്ങിനെ സ്‌കൂള്‍ മത്സരങ്ങളിലും കേരള, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മത്സരങ്ങളിലും ഉള്‍പ്പെടുത്തണമെന്നും പി.എസ്.സി നിയമനങ്ങള്‍ക്ക്ു സ്‌പോര്‍ട്‌സ് ക്വാട്ട അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ചാംപ്യന്‍ഷിപ്പ് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ബി.വി.എന്‍ റെഡ്ഡി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ പ്രേം റിപ്പോര്‍ട്ടും ട്രഷറര്‍ കെ. ശശിധരന്‍ കണക്കും അവതരിപ്പിച്ചു. പി. മോഹന്‍ ദാസ്, എം.വി പ്രതീഷ്, പ്രൊഫ. പ്രേംജി ഐസക്ക്, പി.ആര്‍ ബാലഗോപാല്‍, ഷേര്‍ളി വര്‍ഗീസ്, ഡോ. എന്‍. മീരാഭായി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിരീക്ഷകന്‍ പള്ളം നാരായണന്‍, ആര്‍. പ്രസന്നകുമാര്‍, ഡി. ഗോകുല്‍ദാസ്, പ്രകാശന്‍, എസ്. ബിജു, സജിത് ലാല്‍, സിദ്ധാര്‍ത്ഥ്, പി.എം ഭാഗ്യരാജ്, റോയിര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."