അരലക്ഷം പാക്കറ്റ് പാന്‍മസാല പിടികൂടി
.
കൊല്ലം: റേഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ വില്പന നടത്തുന്നതിന് തമിഴ്നാട്ടില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന് സൂക്ഷിച്ചിരുന്ന വന്‍ പാന്‍മസാല ശേഖരം കൊല്ലം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഐ. നൗഷാദിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തു. നഗരത്തില്‍ പുള്ളിക്കട കോളനി കേന്ദ്രീകരിച്ച് വര്‍ധിച്ച തോതില്‍ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന അരലക്ഷം പാക്കറ്റ് പാന്‍മസാലയാണ് പിടികൂടിയത്. ഇതിന് വിപണിയില്‍ 2.5 ലക്ഷം രൂപയോളം വിലവരും. പുള്ളിക്കട വടക്കുംഭാഗം പുതുവല്‍പുരയിടം വീട്ടില്‍ കെ.എസ് മണി, ഭാര്യ കമലമ്മ, മകന് രമേശ്, രമേശിന്റെ ഭാര്യ ശാന്തി എന്നിവരാണ് പാന്‍ മസാല സൂക്ഷിച്ചിരുന്നത്. ഇവര്‍ക്കെതിരേ കേസ് എടുത്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. പൂക്കുട്ടി, പ്രിവന്റീവ് ഓഫിസര്‍ ആര്. സുരേഷ്ബാബു, സി.ഇ.ഒമാരായ ബിജുമോന്, സതീഷ്ചന്ദ്രന്, ബിനു, ദിലീപ്കുമാര് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു. താലൂക്കിലെ എക്സൈസ് സംബന്ധമായ പരാതികളും രഹസ്യവിവരങ്ങളും വിളിച്ചറിയിക്കേണ്ട നമ്പരുകള്‍. 9400069441, 04742-768671.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."