ജി.എസ്.ടി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി(ജി.എസ്.ടി) ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ജി.എസ്.ടിയുമായി ബന്ധപ്പെട്ട നാലു ബില്ലുകള്‍ക്കാണ് ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. ബില്ല് വൈകാതെ പാര്‍ലമെന്റിലും അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ജി.എസ്.ടി ,ഐ.ജി.എസ്.ടി (ഇന്റഗ്രേറ്റഡ് ജി.എസ്.ടി), യു. ജി.എസ്.ടി (യൂനിയന്‍ ടെറിട്ടെറി ജി.എസ്.ടി), സംസ്്ഥാനങ്ങള്‍ക്ക് നികുതി സംബന്ധമായ നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള ബില്‍ തുടങ്ങിയവക്കാണ് കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരം ലഭിച്ചത്.
പാര്‍ലമെന്റിന്റെ നിലവിലുള്ള സമ്മേളനത്തില്‍ ബില്ലുകളെല്ലാം പാസാക്കിയെടുത്ത് ജൂലൈ ഒന്നു മുതല്‍ രാജ്യത്ത് ജി.എസ്.ടി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര ധനമന്ത്രാലയം.
രാജ്യം മുഴുവന്‍ നിലനില്‍ക്കുന്ന എകീകൃത നികുതി സംവിധാനമാണ് ജി.എസ്.ടി. ജി.എസ്.ടിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരും നിശ്ചിത അനുപാതത്തില്‍ പങ്കുവെക്കും. എക്‌സൈസ് നികുതി, സേവന നികുതി, സംസ്ഥാനങ്ങളിലെ നികുതിയായ വാറ്റ് എന്നിവയെല്ലാം ഇനി ജി.എസ്.ടിക്ക് കീഴില്‍ വരും. നാല് തരത്തിലുള്ള നികുതി നിരക്കുകളാണ് ജി.എസ്.ടിയില്‍ നിലവില്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."