ഓട്ടോയില്‍ മറന്നുവച്ച ബാഗ് തിരികെയേല്‍പ്പിച്ച് ഡ്രൈവര്‍ മാതൃകയായി
മട്ടാഞ്ചേരി: ഓട്ടോയില്‍ മറന്നുവച്ച പണമടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി. മട്ടാഞ്ചേരി പുതിയ റോഡ് പള്ളിപ്പറമ്പില്‍ ഷരീഫാണ്, യാത്രക്കിടെ ഓട്ടോയില്‍ മറന്നുവച്ച ലക്ഷദ്വീപ് സ്വദേശിയും സീമാനുമായ ഹാരിഫിന്റെ അറുപതിനായിരം രൂപയും ലാപ്‌ടോപ്പും മറ്റ് വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗ് തിരികെനല്‍കിയത്.
ബുധനാഴ്ച ഐലന്റില്‍ നിന്ന് ഷരീഫിന്റെ ഓട്ടോറിക്ഷയില്‍ കയറിയ ഹാരിഫ് ബാഗ് ഓട്ടോയുടെ പിറകില്‍ വച്ചു. എളമക്കരയില്‍ ഇറങ്ങിയപ്പോള്‍ ബാഗ് തിരികെയെടുക്കാന്‍ മറന്നു. തുടര്‍ന്ന് കൊച്ചിയിലേക്ക് മടങ്ങിയ ഷെരീഫ് വീട്ടിലെത്തിയപ്പോഴാണ് ഓട്ടോയിലിരുന്ന ബാഗ് ശ്രദ്ധയിപ്പെട്ടത്. ഉടന്‍ ബാഗ് പരിശോധിച്ചപ്പോള്‍ ഉടമ ഹാരിഫാണെന്ന് മനസിലായെങ്കിലും ബന്ധപ്പെടാന്‍ ഫോണ്‍ നമ്പറോ മറ്റോ ഇല്ലായിരുന്നു. അപ്പോള്‍ തന്നെ എളമക്കരയില്‍ ഇയാളെ ഇറക്കിയ ഭാഗത്ത് ചെന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ഇതിനിടെ ഹാരിഫ് ഹാര്‍ബര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ രാവിലെ ഹാരിഫ് കയറിയ ഐലന്റിലെ ലക്ഷദ്വീപ് ഓഫിസിന് മുന്നില്‍ ഷരീഫ് എത്തിയപ്പോള്‍ ഹാരിഫിനെ കണ്ടു. തുടര്‍ന്ന് ഇരുവരും ഹാര്‍ബര്‍ സ്റ്റേഷനില്‍ എത്തുകയും എസ്.ഐ.എസ് രാജേഷിന്റെ സാന്നിധ്യത്തില്‍ ബാഗ് ഉടമയ്ക്ക് കൈമാറുകയും ചെയ്തു.
തന്റെ വിലപ്പെട്ട രേഖകള്‍ ഉള്‍പ്പെടെ അടങ്ങിയ ബാഗ് തിരികെ ലഭിച്ചതില്‍ നന്ദി രേഖപ്പെടുത്തിയാണ് ഹാരിഫ് മടങ്ങിയത്. പുണ്യമാസത്തില്‍ ഒരാളെ സഹായിക്കാന്‍ ലഭിച്ച ചാരിതാര്‍ഥ്യത്തോടെ ഷരീഫും മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."