HOME
DETAILS

യെദ്യൂരപ്പ സര്‍ക്കാറിന്റെ ഭാവി ഇന്നറിയാം

  
backup
May 18 2018 | 02:05 AM

national-18-05-18-karnataka-case-in-supreme-court

ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാര്‍ രൂപീകരണക്കേസില്‍ സുപ്രിം കോടതിയില്‍ ഇന്ന് നിര്‍ണായക വാദം. സര്‍ക്കാരുണ്ടാക്കാന്‍ അവകാശ വാദം ഉന്നയിച്ച് ബി. എസ് യെദിയൂരപ്പ ഗവര്‍ണര്‍ക്കയച്ച രണ്ട് കത്തുകള്‍ കോടതി പരിശോധിക്കും. കത്തിലെ അവകാശ വാദം തെറ്റാണെന്ന് കോണ്‍ഗ്രസ്സ് ചൂണ്ടിക്കാട്ടും. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അനുവദിക്കണമെന്ന് ബി.ജെ.പിയും വാദിക്കും.

ഇന്നലെ പുലര്‍ച്ച വരെ നീണ്ട നിര്‍ണായക വാദം കേള്‍ക്കലിനൊടുവിലാണ് സുപ്രിം കോടതി യെദ്യൂരപ്പയോട് കത്തുകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. സത്യപ്രതിജ്ഞ തടഞ്ഞില്ലെങ്കിലും ബി.ജെ.പിക്ക് കോടതിയില്‍ നിന്നേറ്റ വലിയ തിരിച്ചടിയായിരുന്നു അത്.

 കഴിഞ്ഞ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി രണ്ട് കത്തുകളാണ് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ച് യെദിയൂരപ്പ  ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നത്. ഇവയില്‍ ബി.ജെ.പിയുടെ 104 എംഎല്‍എമാര്‍ക്ക് പുറമെ കേവല ഭൂരിപക്ഷം തികക്കാന്‍ എത്ര എം.എല്‍.എമാരുടെ പിന്തുണ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കോടതി പരിശോധിക്കും. ഇവര്‍ ആരൊക്കെയാണെന്നും ആരാഞ്ഞേക്കും.

അന്തിമ വിധി സത്യപ്രതിജ്ഞ അടക്കം എല്ലാ നടപടികള്‍ക്കും ബാധകമാണെന്ന് ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബഞ്ച് ഇന്നലെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. കത്തിലെ ഉള്ളടക്കം ബോധ്യപ്പെട്ടില്ലെങ്കില്‍ കോടതി ഗവര്‍ണറുടെ തീരുമാനവും സത്യപ്രതിജ്ഞയും മുന്‍കാല പ്രാബല്യത്തോടെ റദ്ദാക്കാനുള്ള സാധ്യത നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യം ഒഴിവാക്കാനുള്ള വാദങ്ങളാകും ബി.ജെ.പി പ്രധാനമായും നിരത്തുക. സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെടും. എന്നാല്‍ ഇതിന് 15 ദിവസത്തെ സമയം എന്തിന് എന്ന ചോദ്യം കോടതി ഇന്നലെ ഉന്നയിച്ചിരുന്നു. ഇത്ര ദീര്‍ഘ സമയം ഒരു സര്‍ക്കാരുകള്‍ക്കും അനുവദിച്ചിട്ടില്ലെന്ന കാര്യം കോണ്‍ഗ്രസ് ഇന്നും ചൂണ്ടിക്കാട്ടും.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ലാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  8 minutes ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  13 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  42 minutes ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  an hour ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  2 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  3 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  4 hours ago