അടുത്ത അധ്യയനം മുതല്‍ സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ നാഷണല്‍ പാഠ്യപദ്ധതിയിലേക്ക്; മലയാളി വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ കേരളാ സിലബസിലേക്ക്
ജിദ്ദ: സി.ബി.എസ്.ഇ ഇന്റര്‍നാഷണല്‍ പാഠ്യപദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനം പല ഇന്ത്യന്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളെ ഔദ്യോഗികമായി അറിയിച്ചു. 2017 ഏപ്രിലില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതോടെ, സി.ബി.എസ്.ഇ(ഐ) സിലബസില്‍ പഠനം നടത്തിയിരുന്ന വിദ്യാര്‍ഥികള്‍ സി.ബി.എസ്.ഇ നാഷണല്‍ പാഠ്യപദ്ധതിയിലാണ് തുടര്‍ന്ന് പഠിക്കുക.
സി.ബി.എസ്.ഇയുടെ ഡല്‍ഹി കേന്ദ്രത്തില്‍ നിന്നും നിര്‍ദേശമുള്ളതിനാല്‍ ഇന്റര്‍നാഷണല്‍ പാഠ്യപദ്ധതി നിര്‍ത്തലാക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് എന്നാണ് പല ഇന്ത്യന്‍ സ്‌കൂളുകളും രക്ഷിതാക്കളെ അറിയിച്ചിരിക്കുന്നത്. ഇന്റര്‍നാഷണല്‍ സിലബസ് നാഷണലുമായി ലയിപ്പിക്കാനാണ് തീരുമാനം.
രണ്ടു പാഠ്യപദ്ധതികളുടെയും അധ്യയന രീതികളും പുസ്തകങ്ങളുമെല്ലാം വളരെ വ്യത്യസ്തങ്ങളായതിനാല്‍ സിബിഎസ്ഇ ദേശീയ പാഠ്യപദ്ധതിയിലേക്ക് മാറുന്നതോടെ ഇന്‍ര്‍നാഷണല്‍ സിലബസ് പിന്തുടര്‍ന്നുവന്ന വിദ്യാര്‍ഥികള്‍ക്ക് അത് മനസ്സിലാക്കാന്‍ വലിയ പ്രയാസമാകുമെന്നത് വിദ്യാര്‍ഥിക്കളെയും രക്ഷിതാക്കളെയും ഏറെ ആശങ്കയിലാക്കിയിട്ടുണ്ട്. എന്നാല്‍ സി,ബി.എസ.്ഇ അന്താരാഷ്ട്ര സിലബസ് നിര്‍ത്തലാക്കുന്നതും പരീക്ഷകള്‍ പഴയ രീതിയിലേക്ക് മാറ്റുന്നതും ഗള്‍ഫിലെ മലയാളി വിദ്യാര്‍ഥികളെ കേരളാ സിലബസിലേക്ക് ആകര്‍ഷിക്കുന്നു. സി.ബി.എസ്.ഇ സിലബസിലെ അസ്ഥിരതയാണ് രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും കൂട്ടത്തോടെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.
2010ല്‍ ഗള്‍ഫിലെ സ്‌കൂളുകളില്‍ ആരംഭിച്ച സി.ബി.എസ്.ഇ.ഐ എന്ന അന്താരാഷ്ട്ര സിലബസാണ് ഒറ്റയടിക്ക് പിന്‍വലിക്കുന്നത്. അതോടൊപ്പം തുടര്‍മൂല്യ നിര്‍ണയത്തില്‍ അധിഷ്ഠിതമായിരുന്ന പരീക്ഷാരീതിയും വേണ്ടെന്ന് വെച്ചു. ഇതാണ് കുട്ടികളെ കേരളാ സിലബസിലേക്ക് മാറാന്‍ പ്രേരിപ്പിക്കുന്നത്.
അതേ സമയം, ക്രിയാത്മകത, പ്രവര്‍ത്തി പരിചയ പഠനത്തില്‍ അധിഷ്ഠിതമായിരുന്നു സി.ബി.എസ്.ഇ അന്താരാഷ്ട്ര സിലബസ്. എന്നാല്‍ ഇപ്പോഴത്തേത് പാഠപുസ്തക അധിഷ്ഠിതമാണ്. അന്താരാഷ്ട്ര സിലബസ് നിര്‍ത്തുന്നതും പരീക്ഷാരീതി മാറ്റുന്നതും നിലവില്‍ എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെയാണ് ഏറെ ബാധിക്കുന്നത്. ഇവരെ പഴയ രീതിയിലേക്ക് മാറ്റാന്‍ ബ്രിഡ്ജ് കോഴ്‌സുകള്‍ വേണ്ടി വരും.
സി.ബി.എസ്.ഇ.ഐ സിലബസ് മാത്രമുള്ള പല സ്‌കൂളുകളും വിവിധ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്. വിദേശി വിദ്യാര്‍ഥികളെ കൂടി ഉള്‍കൊള്ളാന്‍ സി.ബി.എസ്.ഇ സിലബസ് മാത്രമായി ആരംഭിച്ച സ്‌കൂളുകള്‍ക്ക് ഈ തീരുമാനം ഏറെ തിരിച്ചടിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."