HOME
DETAILS
MAL
മത്സ്യത്തൊഴിലാളികള്‍ക്ക് 1.70 ലക്ഷം കടാശ്വാസം അനുവദിച്ചു
backup
May 18 2018 | 03:05 AM
കോഴിക്കോട്: മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന് അദാലത്തില്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 30 കേസുകള്‍ പരിഗണിച്ചു.
ചെയര്മാന് ജസ്റ്റിസ് പി.എസ് ഗോപിനാഥന്റെ അധ്യക്ഷതയില്‍ കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് അതിഥി മന്ദിരത്തില്‍ നടന്ന അദാലത്തില്‍ 1,70,654 രൂപ കടാശ്വാസമായി അനുവദിക്കാന്‍ കമ്മിഷന് തീരുമാനിച്ചു. കമ്മിഷന് അംഗം കൂട്ടായി ബഷീര്‍, കോഴിക്കോട് ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍, ജോയിന്റ് ഡയറക്ടര്‍, വിവിധ ബാങ്കുകളുടെ മാനേജര്‍മാര്‍, പരാതി സമര്‍പ്പിച്ച അപേക്ഷകര്‍, മത്സ്യത്തൊഴിലാളി നിരീക്ഷകരായ സി.പി രാമദാസന്, പി. അശോകന്, കെ.വി ഖാലിദ് മാസ്റ്റര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."