ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ ഒഴിവ്
ധനകാര്യ (പരിശോധന വിഭാഗം ടെക്‌നിക്കല്‍) വകുപ്പില്‍ ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനറുടെ ഒഴിവിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യാന്‍ താത്പര്യമുളള ചീഫ് എന്‍ജിനീയര്‍ /സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ റാങ്കോ, ഉയര്‍ന്ന റാങ്കോ ഉളളവരോ അല്ലെങ്കില്‍ സംസ്ഥാനത്തിനുപുറത്തുളള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത എന്‍ജിനീയറിംഗ് കോളേജ് പ്രൊഫസര്‍മാര്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സിവില്‍ എന്‍ജിനീയറിംഗില്‍ 20 വര്‍ഷത്തില്‍ കുറയാത്ത പ്രൊഫഷണല്‍ പോസ്റ്റ് ക്വാളിഫിക്കേഷന്‍ പരിശീലനം നേടിയിട്ടുളള ഓഫീസറായിരിക്കണം. ഉയര്‍ന്ന പ്രായപരിധി 60 വയസ്സ്. ഈ തസ്തിക കേന്ദ്ര സര്‍ക്കാര്‍/കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുളള പൊതുമേഖല സ്ഥാപനങ്ങള്‍/സ്വയംഭരണ സ്ഥാപനങ്ങള്‍/ഇതര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവിടങ്ങളില്‍ നിന്നുളള അപേക്ഷാര്‍ത്ഥികള്‍ക്ക് മാത്രം സംവരണം ചെയ്തിട്ടുളളതാണ്. താത്പര്യമുളളവര്‍ വകുപ്പുതല എന്‍.ഒ.സി, എ.സി.ആര്‍ വിജിലന്‍സ് ക്ലിയറന്‍സ് എന്നിവയടക്കം ഉചിതമാര്‍ഗേണ അപേക്ഷിക്കണം. അപേക്ഷയുടെ പകര്‍പ്പ് മുന്‍കൂറായി ജോയിന്റ് സെക്രട്ടറി (ഭരണം) ധനകാര്യ വകുപ്പ്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ മാര്‍ച്ച് 21 നു മുമ്പ് അയയ്ക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."