ഖുര്‍ആന്‍ മെസേജ് പ്രോഗ്രാം 200 കേന്ദ്രങ്ങളില്‍
കണ്ണൂര്‍: വിശുദ്ധ ഖുര്‍ആന്റെ അവതരണം കൊണ്ട് അനുഗ്രഹീതമായ റമദാനില്‍ വിശ്വാസികള്‍ക്ക് ഖുര്‍ആന്‍ പഠനത്തിന് അവസരമൊരിക്കി എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ മെസേജ് പ്രോഗ്രം ജില്ലയില്‍ ഇരുനൂറില്‍പരം കേന്ദ്രങ്ങളില്‍ നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ തയാറാക്കിയ ഖുര്‍ആന്‍ പരിഭാഷയും വിശദീകരണവുമടങ്ങിയ കിതാബ് ആസ്പദമാക്കിയാണു ഖുര്‍ആന്‍ മെസേജ് പ്രോഗ്രം നടക്കുന്നത്.
ശാഖാതലങ്ങളില്‍ പ്രായഭേദമന്യേ വിശ്വാസികള്‍ക്കു ഖുര്‍ആന്‍ പഠനത്തിനു വേദിയൊരുക്കപ്പെടും. ശാഖകളിലെ ക്ലാസുകള്‍ക്കു പണ്ഡിതന്മാരും ഖത്തീബുമാരും നേതൃത്വം നല്‍കും.
റമദാന്‍ അവസാനവാരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓരോ കേന്ദ്രങ്ങളിലും പരീക്ഷ നടക്കും. ഒന്നും രണ്ടും മൂന്നും സ്ഥനം നേടുന്നവര്‍ക്കു സ്വര്‍ണമെഡല്‍ സമ്മാനിക്കും. ഖുര്‍ആന്‍ മെസേജ് പ്രോഗ്രാമിന്റെ ഖുര്‍ആന്‍ പഠനസഹായി പുസ്തക പ്രകാശനം വി.കെ അബ്ദുല്‍ഖാദിര്‍ മൗലവി ക്യു.എം.പി കണ്‍വീനര്‍ ശാദുലി അസ്അദിക്കു നല്‍കി നിര്‍വഹിക്കുന്നു. ഖുര്‍ആന്‍ മെസേജ് പ്രോഗ്രം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ 22നകം ജില്ലാ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9747587935.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."