സ്പെയിനില്‍ ആറുമാസത്തിനിടെ രണ്ടാമതും വോട്ടെടുപ്പ്
മാഡ്രിഡ്: സ്പെയിനില്‍ ആറുമാസത്തിനിടെ രണ്ടാമതും വോട്ടെടുപ്പ് നടന്നു. ബ്രിട്ടനില്‍ ഹിതപരിശോധനയുടെ അടുത്ത ദിവസം നടന്ന സ്പെയിന് തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഏതാനും വര്‍ഷങ്ങളായി സ്പെയിന് സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണ്. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ രാജ്യത്തെ നാലു പ്രമുഖ പാര്‍ട്ടികളാണ് മത്സരിച്ചത്. കഴിഞ്ഞ ഡിസംബറിലായിരുന്നു പൊതു തെരഞ്ഞെടുപ്പ്. ഭരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ സഖ്യ മുന്നണി രൂപീകരിക്കുന്നതില്‍ പാര്‍ട്ടികള്‍ പരാജയപ്പെട്ടതാണ് വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നയിച്ചത്.
രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരമാകുന്ന ജനവിധിക്ക് സാധ്യതയില്ലെന്നാണ് അഭിപ്രായ വോട്ടെടുപ്പ് പറയുന്നത്. കണ്‍സര്‍വേറ്റീവ് പോപ്പുലര്‍ പാര്‍ട്ടി (പി.പി)യാണ് ഇത്തവണയും മുന്നിലെത്തുകയെന്നാണ് പ്രവചനം. എന്നാല്‍ ഭരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം ലഭിക്കില്ല. ഇടതുപക്ഷമായ ഉനിഡോസ് പോഡോമോസ് സഖ്യമാണ് രണ്ടാം സ്ഥാനത്തെത്തുകയെന്നാണ് എക്സിറ്റ് പോളുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."