HOME
DETAILS
MAL
രാമക്ഷേത്ര നിര്‍മാണത്തിനായി നിയമനിര്‍മാണം നടത്തണം: തൊഗാഡിയ
backup
June 27 2016 | 05:06 AM
പാറ്റ്ന: നിയമനിര്‍മാണത്തിലൂടെ മാത്രമേ രാമക്ഷേത്രം യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുകയുള്ളുവെന്നു വിശ്വഹിന്ദുപരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയ. ത്രിദിന സംഘടനാ യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തൊഗാഡിയ.
ബി.ജെ.പി സര്‍ക്കാര്‍ ഇതിനായി പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോടതി ഉത്തരവിലൂടെയും പരസ്പര സമ്മതത്തിലൂടെയും അയോധ്യയില്‍ ക്ഷേത്ര നിര്‍മാണം സാധ്യമല്ല.
അതിനു നിയമനിര്‍മാണം മാത്രമാണു മാര്‍ഗം. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണോ ഇത്തരം ഒരാവശ്യം മുന്നോട്ടുവക്കുന്നതെന്ന ചോദ്യത്തിന് തൊഗാഡിയ ഉത്തരം നല്‍കിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."