HOME
DETAILS
MAL
മഴയില്‍ ചെളിക്കുളമായി ത്രിപുരയിലെ ദേശീയ പാതകള്‍
backup
June 27 2016 | 05:06 AM
അഗര്‍ത്തല: ത്രിപുരയില്‍ കനത്തമഴയില്‍ ദേശീയ പാത ചെളിക്കുളമായി. അസം- ത്രിപുര അതിര്‍ത്തിയില്‍ ആയിരത്തിലധികം ട്രക്കുകളാണ് കെട്ടിക്കിടക്കുന്നത്. അസമിലും ത്രിപുരയിലും കഴിഞ്ഞ ഒരാഴ്ചയായി പെയ്ത മഴയാണ് ദേശീയപാതയില്‍ മണ്ണിടിച്ചിലും ചെളിക്കുളങ്ങളും സൃഷ്ടിച്ചത്. ദേശിയ പാത 44ലാണ് ഇപ്പോള്‍ ഗതാഗതം ദുരിതമായത്. അവശ്യ സാധനങ്ങളുമായെത്തിയ ട്രക്കുകളാണ് വഴിയില്‍ മുടങ്ങിക്കിടക്കുന്നത്. ദിവസങ്ങളായി ഈ മേഖലയിലേക്കുള്ള ട്രെയിന്‍ ഗതാഗതവും നിലച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."