HOME
DETAILS
MAL
യാത്രാവിലക്ക്: ട്രംപിന് നന്ദിയറിയിച്ച് ഇറാഖ് പ്രധാനമന്ത്രി
backup
March 21 2017 | 02:03 AM
വാഷിങ്ടണ്‍: മുസ്ലിം രാജ്യങ്ങള്‍ക്കുള്ള യാത്രാ നിരോധന ലിസ്റ്റില്‍ നിന്ന് തങ്ങളെ നീക്കിയതിന് ട്രംപിന് നന്ദി പ്രകടിപിച്ച് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി.
വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച്ചയിലാണ് അബാദി ട്രംപിനെ നിലപാടറിയിച്ചത്. ഐ എസിനെ തുരത്താനുള്ള നീക്കത്തിന് ട്രംപിന് ഇറാഖിന്റെ എല്ലാവിധ പിന്തുണയും അദേഹം വാഗ്ദാനം ചെയ്തു. യാത്രവിലക്ക് നടപടി അത്തരത്തിലുള്ള ഒരു ശക്തമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
ട്രംപ് പ്രസിഡന്റ് പദവിയിലെത്തിയതിനു ശേഷം ആദ്യമായാണ് ഇരുനേതാക്കളും തമ്മില്‍ കുടിക്കാഴ്ച്ച നടത്തുന്നത്. കൂടിക്കാഴ്ചയില്‍ ഇറാഖിന്റ ഐ.എസ് വിരുദ്ധ സമീപനങ്ങളെ അഭിനന്ദിക്കാനും ട്രംപ് മറന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."