നജീബിന്റെ വസതിയില്‍നിന്ന് ആഭരണങ്ങളും ആഡംബര വസ്തുക്കളും പിടിച്ചെടുത്തു
ക്വാലാലംപൂര്‍: മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖിനെ അഴിമതി വിരുദ്ധ സമിതി ചോദ്യം ചെയ്തു. 1മലേഷ്യ ഡെവലപ്‌മെന്റ് ബെര്‍ഹാഡ്(എം.ഡി.ബി) ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കേസിലാണ് നജീബിനെ സമിതി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. അതിനിടെ, നജീബിന്റെ വസതിയില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ ആഭരണങ്ങള്‍, ആഡംബര വസ്തുക്കള്‍, പണം തുടങ്ങിയവ പിടിച്ചെടുത്തു.
1എം.ഡി.ബിയും അനുബന്ധ സ്ഥാപനമായ എസ്.ആര്‍.സി ഇന്റര്‍നാഷനലും തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. എസ്.ആര്‍.സിയില്‍നിന്ന് നജീബ് 10.5 മില്യന്‍ ഡോളര്‍ സ്വീകരിച്ചതിന് അഴിമതി വിരുദ്ധ സമിതിയുടെ പക്കല്‍ തെളിവുണ്ടെന്ന് 1എം.ഡി.ബി കണ്ടെത്തിയിട്ടുണ്ട്. ആഡംബരവസ്തുക്കളുടെ 284 പെട്ടികളും ആഭരണങ്ങളും പണവുമുള്ള നിരവധി ബാഗുകളുമാണ് ക്വാലാലംപൂരില്‍ നജീബുമായി ബന്ധമുള്ള സ്ഥാപനത്തില്‍നിന്നു കണ്ടെടുത്തത്. നേരത്തെ, നജീബിനെയും ഭാര്യയെയും രാജ്യം വിടുന്നതില്‍നിന്ന് പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് തടഞ്ഞിരുന്നു.
അതിനിടെ, 15 മുതിര്‍ന്ന മന്ത്രിമാരടങ്ങുന്ന പുതിയ മന്ത്രിസഭയെ ഇന്നലെ മഹാതീര്‍ പ്രഖ്യാപിച്ചു. മന്ത്രിസഭ തിങ്കളാഴ്ച അധികാരമേല്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."