HOME
DETAILS
MAL
അപകട കെണിയൊരുക്കി കേബിള്‍ കുഴികള്‍
backup
March 21 2017 | 03:03 AM
അരിമ്പൂര്‍: സ്വകാര്യ ഫോണ്‍ കമ്പനിക്കാരുടെ കേബിള്‍ കുഴികള്‍ അപകട ഭീഷണിയായി. തൃശൂര്‍ വാടാനപ്പള്ളി സംസ്ഥാന പാത 75 ന്റെ ഓരത്താണ് കുഴികളുള്ളത്. ഒ.എഫ്.സി. കേബിള്‍ ഇടുന്നതിനായി പൈപ്പിട്ടിരുന്നു. പൈപ്പുകള്‍ കൂടി ചേരുന്നിടത്ത് ജങ്ങ് ക്ഷന്‍ ബോക്സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവ വേണ്ടപോലെ മണ്ണിട്ട് മൂടാത്തതാണ് പ്രശ്നമായത്. മഴ പെയ്തതോടെ മണ്ണിരുന്നു. ഒരടിയിലേറെ താഴ്ചയുള്ള കഴികളാണ് പലയിടത്തും പാതയോരത്തുള്ളത്. ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ ഇത്തരം കുഴികളില്‍ ചാടി അപകടത്തില്‍ പെടുന്നത് സ്ഥിരം കാഴ്ചയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."