എസ്.ടി-ഹെല്‍ത്ത് പ്രൊമോട്ടര്‍മാരെ ആവശ്യമുണ്ട്
പാലക്കാട്: എസ്.ടി-ഹെല്‍ത്ത് പ്രൊമോട്ടര്‍ നിയമനത്തിന് പട്ടികവര്‍ഗക്കാരില്‍നിന്ന് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫിസ് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ഏജന്‍സികളും നടത്തുന്ന ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ ഗുണഭോക്താക്കളിലേയ്ക്ക് എത്തിക്കുക, സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ വിഭാഗക്കാരുടെ ചികിത്സ ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളില്‍ സേവന സന്നദ്ധതയുള്ള എട്ടാം ക്ലാസ് മുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരാകണം അപേക്ഷകര്‍. പ്രായപരിധി 25നും 50നും മധ്യേ.
ഹെല്‍ത്ത് പ്രൊമോട്ടര്‍മാരായി അപേക്ഷിക്കുന്നവര്‍ നഴ്സിങ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ പാസായവരാവണം. ആയുര്‍വേദം പാരമ്പര്യ വൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്ക് മുന്‍ഗണന. നിശ്ചിത ഫോമിലുള്ള അപേക്ഷ മാര്‍ച്ച് 31നകം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകളില്‍ നല്‍കണം. നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതല്‍ വിവരം ട്രൈബല്‍ ഡെവലപ്മെന്റ് ഓഫിസില്‍ ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ടി.എ ഉള്‍പ്പെടെ 9625 രൂപ ലഭിക്കും. ഫോണ്‍ : 0491 2505383, 9496070366, 9496070367, 9496070399.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."