HOME
DETAILS
MAL
വിസ്മയക്കാഴ്ചയൊരുക്കി ഊട്ടി ഫ്ളവര്‍ ഷോ
backup
May 18 2018 | 20:05 PM
ഊട്ടി: പൂക്കളുടെ വിസ്മയക്കാഴ്ചയൊരുക്കി ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഫ്ളവര്‍ ഷോ ആരംഭിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി ഉദ്ഘാടനം ചെയ്തു.
1896 മുതല്‍ എല്ലാവര്‍ഷവും മെയ് മാസത്തില്‍ നടക്കുന്ന ഊട്ടി ഫ്ളര്‍ഷോ കാണാനായി വിദേശികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് സഞ്ചാരികളാണ് എത്താറുള്ളത്.
വിവിധയിനം പൂക്കള്‍ക്കൊണ്ട് നിര്‍മിച്ച മേട്ടൂര്‍ ജലസംഭരണയുടെ മാതൃകയാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. കൂടാതെ പ്രവേശന കവാടം മുതല്‍ വിവിധയിനം പൂക്കള്‍കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
ജെര്‍ബറ, കാര്‍ണേഷ്യം, ലില്ലിയം പൂക്കള്‍കൊണ്ടാണ് ഗാര്ഡിനില് അലങ്കാരങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പൂക്കള്‍കൊണ്ട് തയാറാക്കിയ ചെന്നൈയിലെ വള്ളുവര്‍ കോട്ടയുടെ മാതൃകയും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നുണ്ട്. 22ന് സമാപിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."