റോഷ്‌നി പദ്ധതി: അഡ്മിഷന്‍ കാംപയിന്‍ 21 മുതല്‍
കാക്കനാട്: ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന റോഷ്‌നി പദ്ധതിയില്‍ അടുത്ത അധ്യയന വര്‍ഷം വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്നതിന് 21 മുതല്‍ 31 വരെ ഒന്നാം ഘട്ട അഡ്മിഷന്‍ കാംപയിന്‍ നടത്തും.
പദ്ധതി വിജയിച്ചതിനെ തുടര്‍ന്ന് നിലവില്‍ നാലു സ്‌കൂളുകളില്‍ നടത്തിവരുന്ന പദ്ധതി 14 സ്‌കൂളുകളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ ഗുണഭോക്താക്കളായ കുട്ടികളുടെ എണ്ണം 116 ല്‍ നിന്നും 750 ആയി ഉയരും. ഇതിന്റെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കോളനികളും പ്രദേശങ്ങളും കേന്ദ്രീകരിച്ച് അനൗണ്‍സ്‌മെന്റും നോട്ടീസ് വിതരണവും നടത്തി. ജില്ലാ ഭരണകൂടത്തോടൊപ്പം എസ്.എസ്.എയും ബി.പി.സി.എല്ലും കൈകോര്‍ക്കുന്ന പദ്ധതിയില്‍ വിദ്യാഭ്യാസത്തോടൊപ്പം പ്രഭാത ഭക്ഷണവും ലഭ്യമാക്കുന്നുണ്ട്. ക്യാമ്പെയ്‌നിന്റെ രണ്ടാം ഘട്ടം ജൂണ്‍ 11 മുതല്‍ 22 വരെയും നടത്തും.
കലക്ടറേറ്റ് സ്പാര്‍ക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ അധ്യക്ഷയില്‍ നടന്ന യോഗത്തില്‍ റോഷ്‌നി ജില്ലാ ജനറല്‍ കോഓര്‍ഡിനേറ്റര്‍ സി.കെ. പ്രകാശ്, അക്കാഡമിക് കോ ഓര്‍ഡിനേറ്റര്‍ കെ. ജയശ്രീ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.എ. സന്തോഷ്, കലക്ടറേറ്റ് സ്‌പെഷ്യല്‍ സെല്‍ അംഗങ്ങള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."