HOME
DETAILS

ജി.എസ്.ടിയും നോട്ട് നിരോധനവും ജനങ്ങളെ പാപ്പരാക്കി: മന്ത്രി ശശീന്ദ്രന്‍

  
backup
May 19 2018 | 02:05 AM

%e0%b4%9c%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7

 

കോഴിക്കോട്: ജി.എസ്.ടിയും നോട്ട് നിരോധനവും ജനങ്ങളെ പാപ്പരാക്കിയെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ഉപഭോക്തൃ സംസ്ഥാനം എന്ന നിലയില്‍ നികുതി വരുമാനത്തിന്റെ അധികപങ്ക് ലഭിക്കുമെന്ന പ്രതീക്ഷയും നടന്നില്ല. വരവ് ഉണ്ടായിരുന്നതിലും കുറയുകയാണ് ചെയ്തത്. ജി.എസ്.ടി കൊണ്ടുവന്നവര്‍ ഇപ്പോള്‍ പുറത്തുപറയാന്‍ കഴിയാത്ത ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ സ്ഥാപക നേതാവായിരുന്ന എ. കൃഷ്ണന്‍ മെമ്മോറിയല്‍ ചാരിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നികുതി ചുമത്താനുള്ള ഓരോ സംസ്ഥാനത്തിന്റെയും അവകാശമാണ് ജി.എസ്.ടി വന്നതോടെ ഇല്ലാതായത്. ഒരു രാഷ്ട്രം, ഒരു നികുതി എന്ന ആശയം മുന്‍നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ ജി.എസ്.ടി അവതരിപ്പിച്ചത്. എന്നാല്‍ രാജ്യത്തിന്റെ അവസ്ഥ നോക്കിയല്ല ഓരോ സംസ്ഥാനങ്ങളുടെയും അവിടുത്തെ ജനങ്ങളുടെയും ചുറ്റുപാടുകള്‍ നോക്കി മാത്രമേ നികുതി ചുമത്താന്‍ പാടുള്ളൂ. എല്‍.എന്‍.ടിയെയും നാഗരാജനെയും ഒരേ കണ്ണില്‍ കാണുന്ന രീതിയാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന പുത്തന്‍ നിയമങ്ങളുടെ ചുവട്ടിലാണ് നമ്മുടെ കൊച്ചു കേരളം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കരാര്‍ തൊഴിലാളികളുടെ ദൈനംദിന ജീവിതങ്ങളില്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പങ്കുവച്ച് അവര്‍ക്കു പരിഹാരം കാണുന്ന വേദി കൂടിയാണ് കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍. എല്ലാവരെയും ഒരു സംഘടനയുടെ കീഴില്‍ ഒരുമിച്ചു കൊണ്ടുവരാന്‍ സാധിച്ച അസാധാരണ കഴിവുള്ള വ്യക്തിയായിരുന്നു എ. കൃഷ്ണന്‍ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചാരിറ്റി ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടത്തിയ എ. കൃഷ്ണന്‍, കെ.ടി ചന്ദ്രന്‍, ഐ.കെ ശിവശങ്കരന്‍ എന്നിവരുടെ അനുസ്മരണ സമ്മേളനം കെ.ജി.സി.എഫ് സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എ. കൃഷ്ണന്റെ ഭാര്യ പ്രഭാവതിക്ക് മന്ത്രി എ.കെ ശശീന്ദ്രന്‍ പെന്‍ഷന്‍ തുക കൈമാറി. ജില്ലാ പ്രസിഡന്റ് പി. മോഹന്‍ദാസ് അധ്യക്ഷനായി.
കെ.ജി.സി.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. നാഗരത്‌നന്‍, കെ.ജി.സി.എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ കുണ്ടായിത്തോട്, സംസ്ഥാന കമ്മിറ്റിയംഗം കെ.എം സഹദേവന്‍, പി.വി ജലീലുദ്ദീന്‍, ടി.പി കോയ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി. മധു സ്വാഗതവും കോഴിക്കോട് കെ.ഡബ്ല്യൂ.എ ജിതിന്‍ ഗോപിനാഥ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  21 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  21 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  21 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  a day ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  a day ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  a day ago
No Image

തെക്കന്‍ ജില്ലകളില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  a day ago
No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  a day ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  a day ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  a day ago