HOME
DETAILS
MAL
സ്പെയിന് തെരഞ്ഞെടുപ്പ്: ആര്‍ക്കും കേവല ഭൂരിപക്ഷമില്ല
backup
June 27 2016 | 10:06 AM
മാഡ്രിഡ്: സ്പെയിനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് രണ്ടാം തെരഞ്ഞെടുപ്പിലും പരിഹാരമായില്ല. ആക്ടിങ് പ്രധാനമന്ത്രി മരിയാനോ രജോയിയുടെ പീപ്പിള്‍സ് പാര്‍ട്ടി ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ വിജയിച്ചെങ്കിലും കേവലഭൂരിപക്ഷമില്ലാത്തതിനാല്‍ പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭരിക്കാനാവില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് രണ്ടാം സ്ഥാനത്ത്.
ആറു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ പൊതു തെരഞ്ഞെടുപ്പാണിത്. ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പിലും ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തിലായിരുന്നു വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്. ബ്രക്സിറ്റിനു ശേഷം ലോകം ആകാംശയോടെ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ സൂചനകള്‍ ശുഭകരമല്ല. 350 സീറ്റുകളില്‍ 137 സീറ്റുകളാണ് പീപ്പിള്‍സ് പാര്‍ട്ടിക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് 176 സീറ്റുകളാണ് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."