HOME
DETAILS
MAL
സോളിഡാരിറ്റി ജില്ലാ നേതാക്കള്‍ താനൂര്‍ സന്ദര്‍ശിച്ചു
backup
March 21 2017 | 05:03 AM
മലപ്പുറം: പോലീസും രാഷ്ട്രീയപാര്‍ട്ടികളും ചേര്‍ന്ന് നരകതുല്യമാക്കിയ താനൂര്‍ ചാപ്പപ്പടിയിലും പരിസരങ്ങളിലും സോളാഡാരിറ്റി ജില്ലാ നേതാക്കന്മാര് സന്ദര്‍ശനം നടത്തി.
ചാപ്പപ്പടി ആല്‍ബസാര്‍, ബദര്‍പള്ളി, ഫക്കീര്‍പള്ളി, കോര്‍മ്മന്‍ കടപ്പുറം എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി.പോലീസ് അതിക്രമങ്ങള്‍ക്കെതിരായി സോളിഡാരിറ്റി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നിരപരാധികളെ ഉടന്‍ വിട്ടയക്കണമെന്നും സംഘം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി. മിയാന്‍ദാദ് സംഘത്തിന് നേതൃത്വം നല്കി. വി. അന്‍വര്‍ ഷമീം അസാദ്, കെ.എന്‍. ജലീല്‍ കോഡൂര്‍, ഫഖ്റുദ്ധീന്‍ അലി, നാസര്‍ സി.വി.ഒ, അന്‍സാര്‍ എന്നിവര്‍ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."