കെ. ബാബു എം.എല്‍.എയും ഡി.എഫ്.ഒയും സ്ഥലം സന്ദര്‍ശിച്ചു
മുതലമട: അക്രമകാരികളായ കാട്ടാനകളെ തമിഴ്നാട്ടിലെത്തിക്കുമെന്ന് കെ. ബാബു എം.എല്‍.എ. ആത്തൂര്‍ കൊമ്പന് ഉള്‍പ്പെടെ യുള്ള എട്ടിലധികം കാട്ടാനകള്‍ കൃഷിയും വീടുകളും നശിപ്പിച്ച പ്രദേശങ്ങള്‍ കെ. ബാബു എം.എല്‍.എ, നെന്മാറ ഡി.എഫ്.ഒ ശശികുമാര്‍ എന്നിവരുടെ സംഘം സന്ദര്‍ശിച്ചു. മൊണ്ടിപതിക്കാട്ടില് തകര്‍ന്ന വീടുകള്‍, കൃഷിയിടങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു.
മൊണ്ടി പതിക്കാട്ടില്‍ തമ്പടിച്ച കാട്ടാനകളെ തമിഴ്നാട്ടിലെത്തിക്കുവാന് പത്ത് പേരടങ്ങുന്ന വനംവകുപ്പ് സംഘത്തെ നിയോഗിക്കും, ഇവര്‍ കാട്ടാനക്കൂട്ടം വരുന്നതിന്റെ മുന്നറിയിപ്പ് കര്‍ഷകര്‍ക്ക് നല്‍കുമെന്ന് ഡി.എഫ്.ഒ ശശികുമാര്‍ പറഞ്ഞു. കാട്ടാനകള്‍ തമിഴ്നാട്ടിലൂടെയാണ് കേരളത്തിലേക്ക് കടക്കുന്നതെന്നും ഇത് തടയാന്‍ സംസ്ഥാന അതിര്‍ത്തി പ്രദേശത്ത് തൊഴിലുറപ്പ് പദ്ധതി ഉപയോഗിച്ച് കിടങ്ങ് നിര്‍മിക്കുന്നത് പരിശോധിക്കുമെന്നും ഇതിന്റെ പ്രാരംഭ പഠനം നടത്താന്‍ തൊഴിലുറപ്പ് വകുപ്പിനോട് ആവശ്യപ്പെടുമെന്ന് ഡി.എഫ്.ഒ പറഞ്ഞു. സാധ്യമായ സ്ഥലങ്ങളില്‍ സൗരോര്‍ജ വൈദ്യുത വേലി നിര്‍മിക്കാന്‍ വനം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുത വേലി നിര്‍മാണത്തിന് ഫണ്ട് വിഷയമല്ലെന്നും മൊണ്ടി പതിക്കാട് സന്ദര്‍ശിച്ച കെ. ബാബു എം.എല്‍.എ പറഞ്ഞു. മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ, റെയ്ഞ്ച് ഓഫിസര്‍ സതീശന് സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."