HOME
DETAILS

കാട്ടാനശല്യം: ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസ് ഉപരോധിച്ചു

  
backup
May 19 2018 | 04:05 AM

%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82-%e0%b4%ab%e0%b5%8b%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d


മുതലമട: ആത്തൂര്‍ കൊമ്പന്‍ വിളയാട്ടം. കൊല്ലങ്കോട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസ് നാട്ടുകാര്‍ ഉപരോധിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി മുതലമട, കൊല്ലങ്കോട് പഞ്ചായത്തിലെ മലയോര മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി ആത്തൂര്‍ കൊമ്പന്‍ ഉള്‍പ്പടെയുള്ള കാട്ടാനകള്‍ വീടും, കൃഷിയും തകര്‍ക്കുന്നതിനെതിരേ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബി.ഡി.ജെ.എസിന്റെ നേതൃത്വത്തില്‍ കൊല്ലങ്കോട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസ് നാട്ടുകാര്‍ ഉപരോധിച്ചത്.
കാട്ടാന ശല്യം രൂക്ഷമായിട്ടും ആനകളെ കാട്ടിലേക്ക് തുരത്താന്‍ ഫലപ്രദമായ നടപടി സ്വീകരിക്കാത്തതിനാല്‍ ദിവസവും വീടും കൃഷിയും ആനശിപ്പിക്കുകയാണ്. ഇതു മൂലം ഇരുപത് ലക്ഷത്തിലധികം രൂപയുടെവീടും കൃഷിയും നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തര ധനസഹായം നല്‍കുക, മലയോര മേഖലയില്‍ പൂര്‍ണമായും സൗരോര്‍ജ വേലി സ്ഥാപിക്കുക, ആത്തൂര്‍ കൊമ്പന്‍ ഉള്‍പ്പെടെയുള്ള കാട്ടാനകളെ കുങ്കി ആനകളെ ഉപയോഗിച്ച് കാട്ടിലേക്ക് തുരത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നാട്ടുകാര്‍ ആദ്യം കൊല്ലങ്കോട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി.
രാവിലെ ഒന്‍പതര മണിക്ക് തുടങ്ങിയ സമരം ഉച്ചക്ക് രണ്ട് മണി വരെ നീണ്ടു. തുടര്‍ന്ന് നെന്മാറ ഡി.എഫ്.ഒ സി.ശശികുമാര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തുതുകയും കര്‍ഷകരുടെയും അടിവാര മേഖലയിലുള്ളവരുടെയും ആവശ്യങ്ങള്‍ ഉടന്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി. തുടര്‍ന്ന് നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചു.
ഉപരോധ സമരം എ.എന്‍ അനുരാഗ് ഉദ്ഘാടനം ചെയ്തു. ആര്‍. അരവിന്ദാക്ഷന്‍ അധ്യക്ഷനായി.
കെ.സി മുരളീധരന്‍, ദിവാകരന്‍, പി.കെ നാരായണന്‍, കുട്ടികൃഷ്ണന്‍, എ. ശശീവന്‍, സി. വിജയന്‍, പി. ഗിരിദാസ്, എം. പ്രസാദ്, വി. രതീഷ്, എസ്.രാജ ദുരൈ, ഗുരുവായൂരപ്പന്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago