അഭയ കേന്ദ്രത്തില്‍ സഹായഹസ്തവുമായ് കുരുന്നു മനസ്സുകള്‍
കരുനാഗപ്പള്ളി: മാതാപിതാക്കളെ പുറത്താക്കി കടന്ന് കളയുന്ന ഈ കാലത്ത് നന്മയുള്ള കുരുന്നു മനസുകള്‍ വവ്വാക്കാവിലെ അഭയകേന്ദ്രത്തില്‍ സഹായ ഹസ്തവുമായെത്തിയത് വേറിട്ട കാഴ്ചയായി.
കുലശേഖരപുരം കടത്തൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ച് വരുന്ന 'റോള്‍ മോഡല്‍ ആട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബ്ബിലെ എട്ട് വയസു മുതല്‍ 12 വരെയുള്ള കൊച്ചു കൂട്ടുകാരാണ് സഹായവുമായി എത്തിയത്.
എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് അഭയ കേന്ദ്രത്തിലെ അന്തേവാസികളായി കഴിയുന്നവരെ സന്തോഷിപ്പിക്കാനും, പരിചരിക്കാനും അവര്‍ക്ക് വേണ്ട ഭക്ഷണവും മറ്റും നല്കി സംരക്ഷിക്കുന്ന മാര്‍ത്തോമ്മാ ശാന്തി ഭവന്‍ വൃദ്ധസദനത്തിലെ പ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങായി ഒരു ചെറിയ ധനസഹായം എത്തിക്കുവാനും അവര്‍ക്ക് കഴിഞ്ഞു.
ഐഷ, സുല്‍ത്താന, ആദില്‍, ഫര്‍ഹാന, ഫാത്തിമ്മ, തുടങ്ങിയ 10 അംഗ സംഘം ഭവനങ്ങള്‍ സന്ദര്‍ശിച്ച് രണ്ട് ദിവസമായി സ്വരൂപിച്ച തുകയാണ് അഭയ കേന്ദ്ര പ്രവര്‍ത്തകനായ സദാശിവ കാരണവര്‍ക്ക് നല്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."