HOME
DETAILS
MAL
'ദലിത് പീഡനങ്ങള്‍ക്കെതിരേ ജനമനഃസാക്ഷി ഉണരണം'
backup
June 28 2016 | 01:06 AM
കോഴിക്കോട്: വര്‍ധിച്ചുവരുന്ന ദലിത് പീഡനങ്ങള്‍ക്കെതിരേ ജനമനഃസാക്ഷി ഉണരണമെന്ന് കേരള ദലിത് ഫെഡറേഷന് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ടി.പി ഭാസ്കരന്. രാജ്യവ്യാപകമായി ദലിതര്‍ക്കെതിരേ നടക്കുന്ന പീഡനങ്ങള്‍ക്കെതിരേ കേരള ദലിത് ഫെഡറേഷന് (കെ.ഡി.എഫ് ) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് പി.ടി ജനാര്ദനന് അധ്യക്ഷനായി. എ. ഹരിദാസന്, എ.ടി ദാസന്, എം.കെ കണ്ണന്, എം. രമേഷ് ബാബു, കെ. ചന്ദ്രന്, ദേവദാസ് കുതിരാടം, കെ. പ്രസാദ്, പി.പി കമല, ഇ.പി കാര്‍ത്യായനി, സുനില്‍ പൂളേങ്കര, എം.എം ശ്രീജ, സി.പി ദേവകി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."