HOME
DETAILS

നെട്ടൂരിലെ 'ശാന്തിവനം' പൊതുശ്മശാനം അവഗണനയില്‍

  
backup
March 21 2017 | 06:03 AM

%e0%b4%a8%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b6%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%a8%e0%b4%82-%e0%b4%aa%e0%b5%8a


മരട്: നെട്ടൂര്‍ ശാന്തിവനം പൊതുശ്മശാനത്തെ അവഗണിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. മരട് നഗരസഭ, കുമ്പളം പഞ്ചായത്ത്, ചേര്‍ത്തല, അരൂര്‍, തേവര, പൂണിത്തുറ, ചമ്പക്കര, തൈക്കൂടം, വൈറ്റില, എരൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്ക് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ആശ്രയം നെട്ടൂരിലെ ശാന്തിവനമാണ്.മരട് നഗരസഭയുടെ നിയന്ത്രണത്തിലുള്ള ശ്മശാനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് മുമ്പ് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ലാഭമുണ്ടാക്കുന്നതിനു വേണ്ടി കരാറുകാരന്‍ മൃതദേഹം പൂര്‍ണ്ണമായും ദഹിപ്പിക്കാതെ ഒന്നിനു മുകളില്‍ മറ്റൊന്നായി ദഹിപ്പിച്ച് മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവങ്ങളുമുണ്ടായി. ഇതിനെ തുടര്‍ന്ന് പ്രദേശവാസികരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കരാറുകാരറെ മാറ്റുകയും പുതിയ ആള്‍ക്ക് കരാര്‍ നല്‍കുകയും ചെയ്തു.
പിന്നീട് മെച്ചപ്പെട്ടരീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്മശാനം വീണ്ടും അവഗണനയിലാണെന്നാണ് ആക്ഷേപം.മരട് നഗരസഭയുടെ തനതു ഫണ്ടില്‍ നിന്ന് അന്‍പതുലക്ഷം രൂപ ഉപയോഗിച്ച് നിര്‍രിച്ച ഗ്യാസ് ക്രിമറ്റോറിയം അവഗണനയെ തുടര്‍ന്ന് ഭാഗികമായി നശിച്ചനിലയിലാണ്. ഒന്നരവര്‍ഷമായി പ്രവര്‍ത്തന രഹിതവുമാണ്. പ്രവര്‍ത്തിക്കാത്തതുകാരണം ഗ്യാസ് ബര്‍ണറുകള്‍ തുരുമ്പെടുത്തു. രണ്ടു ബ്ലോവറുകളും പ്രവര്‍ത്തനരഹിതമായി. വിറക് ഉപയോഗിച്ച് പരമ്പരാഗതമായ രീതിയില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന രീതിയാണ് ഏറെപ്പേരും പിന്‍തുടരുന്നത്. എന്നാല്‍ ഈ സംവിധാനവും മാസങ്ങളായി പ്രതിസന്ധി നേരിട്ടാണ് മുന്നോട്ടു പോകുന്നത്. കേടുപാടുകള്‍ തീര്‍ക്കാത്തതുകാരണം ഷട്ടറുകളില്‍ തുളകള്‍ വീണു. ബി.പി.എല്‍ വിഭാഗങ്ങളിലെ കുടുംബാംഗങ്ങള്‍ മരിച്ചാല്‍ സൗജന്യമായാണ് മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നത്. ബി.പി.എല്‍ കുടുംബമാണെന്ന് നഗരസഭ കൗണ്‍സിലര്‍ സാക്ഷ്യപ്പെടുത്തുന്ന രേഖ നല്‍കുന്നതല്ലാതെ ശ്മശാന നടത്തിപ്പുകാര്‍ക്ക് ഇതിന്റെ ചെലവിലേക്ക് പണം നല്‍കേണ്ട ഉത്തരവാദിത്വത്തില്‍ നിന്നും നഗരസഭ ഒഴിഞ്ഞു മാറുകയാണെന്ന് പറയപ്പെടുന്നു. ഇത്തരത്തില്‍ ഏഴോളം ബിപിഎല്‍ കുടുംബാംഗങ്ങളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ച വകയില്‍ പണം നഗരസഭയില്‍ നിന്നും കരാറുകാര്‍ക്ക് ലഭിക്കാനുണ്ടെന്ന് പറയുന്നു.
ശേഷക്രിയ ചെയ്യാനുള്ള ശുദ്ധജലമെടുക്കേണ്ട ചെറിയ തടാകം മലിനജലം നിറഞ്ഞ് വൃത്തിഹീനമായ അവസ്ഥയിലാണ്. ജലാശയത്തില്‍ വളര്‍ത്തിയിരുന്ന മത്സ്യങ്ങള്‍ മോഷ്ടിക്കപ്പെട്ടു. മൃതദേഹത്തില്‍ അര്‍പ്പിക്കുന്ന പുഷ്പചക്രങ്ങളും, തുണിയും മറ്റും മാസങ്ങളായി ശ്മശാനത്തിലെ ടാങ്കില്‍ കൂട്ടിയിട്ട നിലയിലാണ്. പരിസരവാസിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് കത്തിച്ചു കളയാന്‍ കഴിയാത്തതാണ് ഈ അവസ്ഥക്ക് കാരണം. മതിലില്‍ ഉയരമുള്ള ഷീറ്റുപയോഗിച്ച് മറച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളുവെന്നാണ് ചൂണിക്കാട്ടപ്പെടുന്നത്. ഒന്നിടവിട്ട ദിവസങ്ങളില്‍ എത്തി ശ്മശാനവും പരിസരവും ശുചീകരിക്കേണ്ട നഗരസഭാ ജീവനക്കാര്‍ ഇപ്പോള്‍ ആഴ്ചയില്‍ ഒരിക്കല്‍ പോലും എത്തുന്നില്ല.
ഇതുമൂലം ആളുകള്‍ക്ക് ഇരിക്കാന്‍ വൃക്ഷങ്ങള്‍ക്കു ചുറ്റും നിര്‍മ്മിച്ച മാര്‍ബിള്‍ പാകിയ ഇരിപ്പിടങ്ങള്‍ വൃത്തിഹീനമായി നശിച്ച അവസ്ഥയിലാണ്. പുഴയോരത്തെ കൈവരികളും പൊട്ടിപ്പൊളിഞ്ഞു. ആറുമാസത്തിലേറെയായി ശ്മശാനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേര്‍ന്നിട്ടില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago