യൂത്ത്ലീഗ് കണ്വന്ഷന്
പൂച്ചാക്കല്‍: അരൂരില്‍ നിന്നു വിദേശ മദ്യശാല അരൂക്കുറ്റിയിലേക്ക് മാറ്റാനുള്ള ശ്രമത്തില്‍ നിന്നും അധികൃതര്‍ പിന്മാറണമെന്നും അല്ലെങ്കില്‍ യൂത്ത് ലീഗ് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സങ്കടിപ്പിക്കുമെന്നും മുസ്്ലിം യൂത്ത് ലീഗ് അരൂര്‍ മണ്ഡലം കണ്വെന്ഷന് ആവശ്യപ്പെട്ടു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഷാജഹാന് പല്ലന കണ്വന്ഷന് ഉദ്ഘടനം ചെയ്തു.
യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് അന്‍സാര്‍ പാണാവള്ളി അധ്യക്ഷത വഹിച്ചു. അരൂര്‍ മണ്ഡലം പ്രസിഡന്റ് പി.കെ ഫസലുദീന്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുല്‍ ശുക്കൂര്‍, മുസ്ലിം ലീഗ് അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് മക്കാര്‍ മൗലവി, എസ്.റ്റി.യു നേതാവ് മുഹമ്മദ്, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ അബ്ദുല്‍ ശുകൂര്‍ സ്വലാഹി, ഷിബി കാസിം, ഷമീര്‍ നരിക്കാട്, നിഷാദ് വടുതല, നഹാസ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ശിഹാബ് മൂസ സ്വാഗതവും ഫെമിസ് ഫസല്‍ നന്ദിയും പറഞ്ഞു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."