തിയറ്റര്‍ പീഡനം: സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് സസ്പെന്ഷന്
ചങ്ങരംകുളം: എടപ്പാളിലെ തിയറ്റര്‍ പീഡനത്തില്‍ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് സസ്പെന്ഷന്. വിവരം യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാത്തതിനാണ് ചങ്ങരംകുളം പൊലിസ് സ്റ്റേഷനിലെ മുന്‍ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസറും ഇപ്പോഴത്തെ ചങ്ങരംകുളം സ്പെഷല്‍ ബ്രാഞ്ച് ഓഫിസറുമായ മധുവിനെ അന്വേഷണ വിധേയമായി തൃശൂര്‍ റേഞ്ച് ഐ.ജി സസ്പെന്‍ഡ് ചെയ്തത്.
എടപ്പാളിലെ സിനിമാ തിയറ്ററില്‍ പത്ത് വയസുകാരി മാതാവിന്റെ സാന്നിധ്യത്തില്‍ പീഡനത്തിനിരയായ സംഭവത്തില്‍ പരാതി ലഭിച്ചിട്ടും പൊലിസ് കേസെടുത്തിരുന്നില്ല. നടപടി വിവാദമായതോടെ ചങ്ങരംകുളം എസ്.ഐ ബേബിയെയെയും നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ എസ്.ഐക്കെതിരേ ചുമത്തിയത് സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന് ആക്ഷേപം ഉണ്ട് .
അതേസമയം, സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയില്ലാത്തത് പൊലിസില്‍ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട് . എസ്.ഐയെയും താഴെ തട്ടിലുള്ള സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെയും മാത്രം ബലിയാടാക്കി ഉന്നതരെ രക്ഷിക്കാനുള്ള ശ്രമമാണ് അണിയറയില്‍ നടന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ജില്ലാ പൊലിസ് മേധാവി ഡി.ജി.പിക്കു കൈമാറിയ റിപ്പോര്‍ട്ടിലും എസ്.ഐയുടെ വീഴ്ച മാത്രമായിരുന്നു പരാമര്‍ശിച്ചിരുന്നത് .
അതേസമയം ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ വീഴ്ച സംബന്ധിച്ച് ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഇതിന്റെ അന്തിമ റിപ്പോര്‍ട്ടും അടുത്ത ദിവസം ഡി.ജി.പിക്കു കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."