HOME
DETAILS

സമരപരിപാടികളില്‍ ഡി.വൈ.എഫ്.ഐക്ക് വിശ്രമം; അവധിക്കാലത്ത് നീന്തല്‍ പഠിപ്പിക്കാനും പരിപാടി

  
backup
March 21 2017 | 07:03 AM

%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%b5%e0%b5%88-%e0%b4%8e

കൊച്ചി: സി.പി.എം ഭരിക്കുമ്പോള്‍ ഡി.വൈ.എഫ്.ഐക്കിനി സമരപരിപാടികളില്‍ നിന്നു വിശ്രമം. പകരം കുട്ടികളെ നീന്തല്‍ പഠിപ്പിച്ചും തൊഴില്‍ അഭ്യസിച്ചും മുന്നേറാനാണു പരിപാടി. ഇതിനു തുടക്കമെന്നോണം അവധിക്കാലത്ത് നീന്തല്‍ പരിശീലനം നല്‍കാനും ഫുട്‌ബോള്‍ കളിപ്പിക്കാനും ഓരോ ജില്ലാകമ്മിറ്റികളും മുന്നിട്ടിറങ്ങും. ഒപ്പം പി.എസ്.സി കോച്ചിങ് സെന്ററുകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

അടുത്തിടെയുണ്ടായ പീഡനങ്ങളിലും കൊലപാതകങ്ങളിലും പൊലിസ് പുലര്‍ത്തിയ നിഷ്‌ക്രിയാവസ്ഥക്കെതിരേ സമരം ചെയ്യാനാകാത്ത അവസ്ഥയിലാണു ഡി.വൈ.എഫ്.ഐ. അതേസമയം മറ്റ് ഇടതു വിദ്യാര്‍ഥി സംഘടനകള്‍ ഡി.വൈ.എഫ്.ഐയേയും എസ്.എഫ്.ഐയേയും പൊതുസമൂഹത്തില്‍ കരിതേച്ചുകാണിക്കുകയും ചെയ്യുമ്പോഴാണ് വിഷയത്തില്‍ നിന്നകന്നു ഡി.വൈ.എഫ്.ഐ പുതുമുഖം തേടുന്നത്. യുവസമൂഹത്തിന്റെ കാതലായ വിഷയം തൊഴിലില്ലായ്മയാണെന്നു തിരിച്ചറിഞ്ഞാണു പരിശീലനം സംഘടിപ്പിക്കുന്നത്.

വേനലവധിക്കാലത്തു വിദ്യാര്‍ഥികള്‍ മുങ്ങി മരിക്കുന്ന സംഭവങ്ങള്‍ മുന്‍ വര്‍ഷങ്ങളില്‍ വ്യാപകമായി സംഭവിച്ച സാഹചര്യത്തിലാണു വിദഗ്ധരെ ഉള്‍പ്പെടുത്തി കുട്ടികള്‍ക്കു സൗജന്യമായി നീന്തല്‍പരിശീലനം നല്‍കുന്നതെന്നാണു ഡി.വൈ.എഫ്.ഐ നേതാക്കള്‍ പറയുന്നത്. ഏപ്രില്‍ മാസത്തില്‍ ജില്ലാതലത്തിലും എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും സൗജന്യ നീന്തല്‍ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കും. പരമാവധി കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. യോഗ്യതയുള്ള അധ്യാപകരെയും നീന്തല്‍ വിദഗ്ധരെയും ഇതിനായി നിയോഗിക്കും. വേണ്ടത്ര സുരക്ഷ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടാകും പരിശീലനമെന്നും നേതാക്കള്‍ പറയുന്നു.

ഓരോ ജില്ലാകമ്മിറ്റിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കാനും നിര്‍ദേശമുണ്ട്. വീടില്ലാത്ത പാവങ്ങളെ കണ്ടുപിടിച്ചു വീടുവെച്ചുനല്‍കും. ഒപ്പം ക്രിക്കറ്റ്, ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു പരാമാവധി ക്ലബുകളേയും യുവാക്കളേയും സംഘടനയോട് അടുപ്പിക്കാനും പദ്ധതിയുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ സംഘടിപ്പിക്കാനും രാഷ്ട്രീയവും യുവാക്കളെ ആകര്‍ഷിപ്പിക്കുന്നതുമായ മറ്റു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും പ്രത്യേക കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ കീഴില്‍ സൗജന്യ പി.എസ്.സി പരിശീലന പരിപാടി ആരംഭിച്ചു കഴിഞ്ഞു. കൊച്ചിയില്‍ നീന്തലും ഫുട്‌ബോളും പരിശീലിപ്പിക്കുന്നതിന്റെ ഉദ്ഘാടനം ഏപ്രിലില്‍ ആലുവയില്‍ നടക്കും. പെരിയാറിലാണു പ്രധാനമായും നീന്തല്‍ പരിശീലനം. കണ്ണൂരില്‍ കഴിഞ്ഞ വര്‍ഷം തന്നെ നീന്തല്‍ പരിശീലനം ആരംഭിച്ചിരുന്നു. പട്ടികവിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കായി നേരത്തെ എന്‍ട്രന്‍സ് പരിശീലനം നടത്തിയിരുന്നെങ്കിലും പി.എസ്.സി കോച്ചിങ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്നത് ഇതാദ്യമായാണ്. സംസ്ഥാനത്തെല്ലായിടത്തുമായി രണ്ടായിരത്തോളം പി.എസ്.സി പരിശീലന കേന്ദ്രങ്ങള്‍ നടത്തി ഇരുപതിനായിരത്തോളം യുവാക്കളെ സംഘടനയുടെ പിന്നില്‍ അണിനിരത്താനാണു പദ്ധതി.

മുന്‍കാലങ്ങളില്‍ സമരപരിപാടികളിലും തെരുവുനാടകങ്ങളിലും സജീവമായാണു സംഘടന ശക്തിപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ സമരത്തിനു സംഘടനയ്ക്കു പുറത്തുനിന്നു പിന്തുണ ലഭിക്കുന്നില്ലെന്നു സമ്മേളനങ്ങളില്‍ വ്യാപകമായ പരാതിയും ഉയര്‍ന്നിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  17 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  17 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  17 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  17 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  17 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  17 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  17 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  17 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  17 days ago