നീലേശ്വരത്ത് കേന്ദ്രീയ വിദ്യാലയത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി
നീലേശ്വരം: ജില്ലയിലെ നാലാമത്തെ കേന്ദ്രീയ വിദ്യാലയം നീലേശ്വരത്തു സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി.
രാജ്യത്ത് പുതുതായി അനുവദിച്ച 50 കേന്ദ്രീയ വിദ്യാലയങ്ങളില്‍ സംസ്ഥാനത്തിനു ലഭിച്ച രണ്ടെണ്ണത്തില്‍ ഒന്നാണു നീലേശ്വരത്തേത്. മറ്റൊന്നു പത്തനംതിട്ട ജില്ലയിലാണ്. കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കേന്ദ്രീയ വിദ്യാലയങ്ങളുടെ സാധ്യതാ പട്ടികയില്‍ നീലേശ്വരവും ഉള്‍പ്പെട്ടിരുന്നു. മൂന്നു വര്‍ഷമായി ഇതിനായുള്ള ശ്രമം തുടങ്ങിയിട്ട്.
ഇതിനുള്ള സാധ്യത തെളിഞ്ഞതു മുതല്‍ പാലാത്തടത്തെ കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം ക്യാംപസിനു സമീപത്തെ സ്ഥലമാണു പരിഗണനയില്‍. ഈ സ്ഥലം സന്ദര്‍ശിച്ചു കേന്ദ്രസംഘം തൃപ്തി രേഖപ്പെടുത്തിയിരുന്നു. കെട്ടിടമൊരുങ്ങുന്നതു വരെ ക്ലാസുകള്‍ നടത്തുന്നതിനു നീലേശ്വരം ബ്ലോക്ക് ഓഫിസ് കെട്ടിടത്തിന്റെ ഒരുഭാഗം വിട്ടുകൊടുക്കാമെന്നും ധാരണയുണ്ടായിരുന്നു. ഇതിനാവശ്യമായ രേഖകളും കൈമാറിയതാണ്. കാസര്‍കോട് രണ്ടും കാഞ്ഞങ്ങാട്ട് ഒരു കേന്ദ്രീയ വിദ്യാലയവും ഉണ്ട്. നീലേശ്വരത്തും അനുവദിച്ചതോടെ ജില്ലയിലെ മൂന്നു നഗരസഭകളിലും കേന്ദ്രീയ വിദ്യാലയങ്ങളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."