ജിഷ്ണു കേസില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍
ന്യൂഡല്‍ഹി: ജിഷ്ണു കേസില്‍ പി.കൃഷ്ണദാസിനെതിരേ കേരള സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ നിന്നും കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രിം കോടതിയില്‍.
ജാമ്യം നല്കിയാല് കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ നല്കിയ ഹരജിയില്‍ പറയുന്നു. തെളിവുകള്‍ പരിശോധിക്കാതെയാണ് കേസില്‍ ജാമ്യം നല്‍കിയതെന്നും സര്‍ക്കാര്‍ കോടതിയില്‍.
അതേസമയം, ലക്കിടിയിലെ കോളജ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട കൃഷ്ണദാസിന്റെ ലീഗല്‍ അഡൈ്വസര്‍ സുചിത്രക്ക് വടക്കാഞ്ചേരി കോടതി ജാമ്യം അനുവദിച്ചു.
ഒറ്റപ്പാലം ലക്കിടിയിലെ നെഹ്റു അക്കാദമി ഓഫ് ലോ കോളജില്‍ അനധികൃത പിരിവുകളെ കുറിച്ച് മുഖ്യമന്ത്രിക്കും കേന്ദ്ര ആദായ നികുതി വകുപ്പിനും പരാതി നല്‍കിയതിന് ചെയര്മാന് കൃഷ്ണദാസ് തന്നെ മര്‍ദ്ദിച്ചെന്നും നിര്‍ബന്ധിച്ച് പരാതി പിന്‍വലിച്ചെന്നും രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് എല്‍.എല്‍.ബി വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്ത് നല്കിയ പരാതിയെ തുടര്‍ന്നാണ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."