അപ്രഖ്യാപിത പവര്‍കട്ട്; മുസ്ലിംലീഗ് പ്രതിഷേധ മാര്‍ച്ച് നാളെ
സുല്‍ത്താന്‍ ബത്തേരി: കെ.എസ്.ഇ.ബിയുടെ അപ്രഖ്യാപിത പവര്‍കട്ടില്‍ പ്രതിഷേധിച്ച് മുസ്ലിംലീഗ് ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 10ന് കോട്ടകുന്ന കെ.എസ്.ഇ.ബി ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ നാലുമാസക്കാലമായി ബത്തേരി കെ.എസ്.ഇ.ബി പരിധിയില്‍ ഒരു മുന്നറിയിപ്പുമില്ലാതെ അപ്രഖ്യാപിത പവര്‍കട്ടാണ് നിലനില്‍ക്കുന്നത്. ഒരു ദിവസം മുഴുവന്‍ വൈദ്യുതി ഇല്ലാത്ത ദിവസങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. കാര്യമന്വേഷിക്കാന്‍ കെ.എസ്.ഇ.ബിയിലേക്ക് വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും ഭാരവാഹികള്‍ ആരോപിച്ചു. അപ്രഖ്യാപിത പര്കട്ട് കാരണം ഫ്രീസറും ഫ്രിഡ്ജും ഉപയോഗിക്കുന്ന കച്ചവടക്കാരും ഇന്‍ഡസ്ട്രിയല്‍ മേഖലയും കഫേകളടക്കം പ്രതിസന്ധിയിലാണ്. ഇതിനു പരിഹാരം ആവശ്യപെട്ടാണ് നാളെ പ്രതിഷേധ മാര്‍ച്ച് നടത്തുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ നേതാക്കളായ പി.പി അയ്യൂബ്, എം.എം അസൈനാര്‍, സി.കെ ഹാരിഫ്, അബ്ദുല്ല മാടക്കര, ആരിഫ് തണലോട്ട്, കെ. അഹമ്മദ്കുട്ടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."