HOME
DETAILS
MAL
വിരമിച്ചിട്ടും സര്‍ക്കാര്‍ വാഹനമുപയോഗിച്ച സുരേഷ്കുമാറിനെ വഴിയില്‍ തടഞ്ഞു
backup
March 21 2017 | 19:03 PM
തൊടുപുഴ: സര്‍വിസില്‍ നിന്നു വിരമിച്ചിട്ടും സര്‍ക്കാര്‍ വാഹനത്തില്‍ ഊരുചുറ്റിയ മുന്‍ മൂന്നാര്‍ ദൗത്യസംഘം തലവന്‍ കെ.സുരേഷ്കുമാറിനെ സി.പി.എം പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞു. ഇന്നലെ ദേവികുളം സബ് കലക്ടറുടെ വാഹനത്തില്‍ ദേവികുളം സീതാദേവിയിലേക്ക് സന്ദര്‍ശനം നടത്തി മടങ്ങിയ സംഘത്തെയാണ് വഴിയില്‍ തടഞ്ഞത്. ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ ഔദ്യോഗികവാഹനത്തില്‍ ഇദ്ദേഹം യാത്രചെയ്തതാണ് സി.പി.എം നേതാക്കളെ ചൊടിപ്പിച്ചത്. സി.പി.എം ഏരിയാ സെക്രട്ടറി കെ.കെ.വിജയന്, ജില്ലാ കമ്മിറ്റിയംഗം ആര്.ഈശ്വരന്, സി.ഐ.ടി.യു ഡ്രൈവേഴ്സ് യൂണിയന് സെക്രട്ടറി സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സുരേഷ്കുമാറിനെ തടഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."